Thodupuzha

ജനാധിപത്യത്തിന്റെ ഉജ്ജ്വലവിജയം: കെ.കെ ശിവരാമന്‍

തൊടുപുഴ: ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ജനതയുടെയും ഉജ്ജ്വലവിജയമാണ് കര്‍ഷക സമര വിജയമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍. കൃഷിയിടങ്ങളെയും കൃഷിക്കാരെയും കോര്‍പ്പറേറ്റുകളുടെ അടിമകളാക്കി മാറ്റുന്നതിനു വേണ്ടി കൊണ്ടുവന്ന കരിനിയമങ്ങള്‍ക്കെതിരെ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ഉജ്ജ്വലമായ കര്‍ഷക പോരാട്ടമായിരുന്നു നടന്നു വന്നത്. കൃഷിക്കാരുടെ സമരത്തെ പോലീസിനെയും പട്ടാളത്തെയും ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് മോഡി സര്‍ക്കാര്‍ ശ്രമിച്ചത്. 600 ല്‍ പരം കര്‍ഷകരുടെ ജീവനാണ് ഈ സമരത്തില്‍ പങ്കെടുത്ത് പൊലിഞ്ഞത്. അതുകൊണ്ട് തന്നെ സമരത്തെ പരാജയപ്പെടുത്താന്‍ മോഡി സര്‍ക്കാരിനായില്ല. കൃഷിക്കാരുടെയും ജനതയുടെയും പോരാട്ട വീര്യത്തിനുമുന്നില്‍ തല്‍കാലത്തേയ്‌ക്കെങ്കിലും മോഡി സര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു. സമരത്തില്‍ കണ്ട ഐക്യം ഇനിമുന്നോട്ടുള്ള കാലവും നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മോഡി സര്‍ക്കാരിന്റെ ജനാധിപത്യ വിരുദ്ധ നടപടികളെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും കെ.കെ ശിവരാമന്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!