Keralapolitics

മോദി ഉന്നയിക്കുന്നതിനേക്കാള്‍ കൂടുതല്‍ വര്‍ഗീയത മുഖ്യമന്ത്രി ഉന്നയിക്കുന്നു; ബിജെപിയുടെ ഏറ്റവും വലിയ താരപ്രചാരകന്‍ മുഖ്യമന്ത്രി: എംഎം ഹസ്സന്‍

തിരുവനന്തപുരം : സിപിഐഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍. മോദി ഉന്നയിക്കുന്നതിനേക്കാള്‍ കൂടുതല്‍ വര്‍ഗീയത മുഖ്യമന്ത്രി ഉന്നയിക്കുന്നു. ബിജെപിയുടെ ഏറ്റവും വലിയ താരപ്രചാരകന്‍ മുഖ്യമന്ത്രിയാണെന്നും അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പിനെ മുഖ്യമന്ത്രിയും സിപിഐഎമ്മും വര്‍ഗീയവല്‍ക്കരിക്കുന്നു. ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കുന്നു. സിപിഐഎമ്മിന്റെ ശക്തികേന്ദ്രങ്ങളാണ് ബോംബ് സ്‌ഫോടനങ്ങള്‍ക്ക് കോപ്പുകൂട്ടുന്നത്. ഇത് ഗൗരവമുള്ള കാര്യമാണ്. വടകരയില്‍ ഷാഫി പറമ്പില്‍ വന്നതോടെ എല്‍ഡിഎഫ് പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റു. ബോംബ് സ്‌ഫോടനത്തില്‍ മരിച്ചവരുടെ വീട്ടില്‍ സിപിഐഎം നേതാക്കളുടെ സന്ദര്‍ശനത്തെ മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. വഴിപിഴച്ചുപോയ മകനെ തള്ളിപ്പറയും പോലെയാണ് ഡിവൈഎഫ്‌ഐയെ സിപിഐഎം തള്ളിയത്. അക്രമിക്കൂട്ടങ്ങള്‍ പോഷക സംഘടനകളല്ലെങ്കില്‍ പിരിച്ചു വിടണം. മുഖ്യമന്ത്രിയുടെ പ്രസംഗങ്ങളില്‍ പൗരത്വ നിയമം മാത്രമാണ്.

മോദിയെയോ ബിജെപിയോ എതിര്‍ക്കുന്നില്ല. പ്രധാനമന്ത്രി കേരളത്തില്‍ വരേണ്ടതില്ല. സ്വര്‍ണ്ണ താലത്തില്‍ വച്ച് ബിജെപിക്ക് രണ്ട് എംപിമാരെ സമ്മാനിക്കും എന്ന് ബിജെപി സിപിഐഎം അന്തര്‍ധാരയുണ്ട്. യുഡിഎഫിനെ തകര്‍ത്ത് പ്രധാനമന്ത്രിയെ പ്രീതിപ്പെടുത്തുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. ഇതിലൂടെ പലതില്‍ നിന്നും രക്ഷപ്പെടാനാണ് ശ്രമം. കോണ്‍ഗ്രസ് പൗരത്വ ഭേദഗതിയെ എതിര്‍ത്തിട്ടില്ല എന്ന് പറഞ്ഞാല് അത് പ്രധാനമന്ത്രിക്ക് മാത്രമാകും ഇഷ്ടമാകുക. കേരള സ്റ്റോറി പ്രദര്‍ശനത്തിലൂടെ മതവിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. കേരളത്തിലെ ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ക്ക് അത് മനസ്സിലാകും. ദല്ലാള്‍ നന്ദകുമാര്‍ പറയുന്നത് ആരെങ്കിലും വിശ്വസിക്കുമോ. അയാള്‍ക്ക് എന്തെങ്കിലും വിശ്വാസ്യതയുണ്ടോ. അനില്‍ ആന്റണി പറയുന്നതിനോട് മറുപടി പറയാന്‍ തനിക്ക് ബാധ്യതയില്ല. പിജെ കുര്യന്‍ പറയുന്നതിന്റെ മറുപടി അദ്ദേഹത്തോട് തന്നെ ചോദിക്കണം. ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണം ഇടത് സ്ഥാനാര്‍ത്ഥിയെ സഹായിക്കാനാണ്. അച്യുതാനന്ദന്റെ മാനസപുത്രന് സിപിഐഎമ്മുമായി അല്ലാതെ മറ്റാരുമായി ആണ് ബന്ധം എന്നും അദ്ദേഹം ചോദിച്ചു.

 

Related Articles

Back to top button
error: Content is protected !!