Kerala

സ്വന്തം പാര്‍ട്ടിയുടെ കൊടി പിടിക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസെന്ന് മുഖ്യമന്ത്രി ; ഉപദേശം വേണ്ടെന്ന് കെ.സി വേണുഗോപാല്‍

തിരുവനന്തപുരം : കൊടി വിവാദത്തില്‍ മുഖ്യമന്ത്രിക്ക് മറുപടിയുമായി കോണ്‍ഗ്രസും ലീഗും. മുഖ്യമന്ത്രി പിണറായി വിജയന്‍ അതി രൂക്ഷമയാണ് വിഷയത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്. കോണ്‍ഗ്രസ് ത്രിവര്‍ണ പതാക ഉപേക്ഷിക്കണമെന്ന സംഘപരിവാറിന്റെ ആവശ്യം നേതാക്കള്‍ ഏറ്റെടുക്കുകയാണോ എന്നും സ്വന്തം പാര്‍ട്ടിയുടെ കൊടി പിടിക്കാന്‍ പറ്റാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്നും മുഖ്യമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ ഉപദേശം ആവശ്യമില്ലെന്നായിരുന്നു എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രതികരണം. കോണ്‍ഗ്രസ് എന്ത് ചെയ്യണം എന്ന് ഞങ്ങള്‍ തീരുമാനിച്ചു കൊള്ളാമെന്നും കെസി തിരിച്ചടിച്ചു. പതാക വിവാദത്തില്‍ മുഖ്യമന്ത്രിക്ക് ലീഗും മറുപടി നല്‍കി. യുഡിഎഫ് മത്സരിക്കുന്നത് ദേശീയ പതാക നിലനിര്‍ത്താനാണ്. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മത്സരിക്കുന്നത് ദേശീയ പദവി നിലനിര്‍ത്താന്‍ ആണെന്നും പിഎംഎ സലാം പ്രതികരിച്ചു.

പിണറായിയുടെയും ബിജെപിയുടെയും ആവശ്യം കോണ്‍ഗ്രസിനെ തോല്‍പ്പിക്കലാണെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. അതേസമയം തീവ്രവാദികളുടെ പിന്തുണയോടെയാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് എന്നും അത് മറച്ചു വെക്കാനാണ് കൊടി പിടിക്കാത്ത തന്ത്രം എന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ആരോപിച്ചു. പിന്നാലെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും കടുത്ത വിമര്‍ശനവുമായി എത്തി. നിരോധിച്ച പിഎഫ്‌ഐയുടെ പിന്തുണ ആണ് രാഹുല്‍ ഗാന്ധിക്ക് എന്നായിരുന്നു വിമര്‍ശനം. കഴിഞ്ഞ തവണ വയനാട്ടില്‍ ലീഗ് കൊടി പിടിച്ചത് വിവാദമായതെങ്കില്‍ ഇക്കുറി കൊടി ഒഴിവാക്കിയത് കോണ്‍ഗ്രസിനെ ശരിക്കും പ്രതിരോധത്തില്‍ ആക്കുകയാണ്.

 

 

Related Articles

Back to top button
error: Content is protected !!