Thodupuzha

കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ  അപകടം സംഘർഷത്തിൽ കലാശിച്ചു

തൊടുപുഴ: അൽ അസ്ഹർ കോളജിനു സമീപം കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടം സംഘർഷത്തിൽ കലാശിച്ചു.

നിയന്ത്രണം വിട്ട കാറിടിച്ച് വിദ്യാര്‍ഥിയുടെ ബൈക്ക് തകര്‍ന്നു. കേടുപാടുകള്‍ നന്നാക്കുന്നത് സംബന്ധിച്ച് കാര്‍ ഡ്രൈവറും ബൈക്കുടമയായ വിദ്യാര്‍ഥിയും തമ്മില്‍ സംസാരിക്കുന്നതിനിടെ സ്ഥലത്തെത്തിയ ഇരുവിഭാഗം വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘർഷം ഉടലെടുക്കുകയായിരുന്നു.

തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് സംഘർഷം ഉണ്ടാക്കിയവരെ പിരിച്ചു വിട്ടത്ത് .

കാര്‍ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു എന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!