ChuttuvattomThodupuzha

തൊടുപുഴയില്‍ കോണ്‍ഗ്രസിന്റെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

തൊടുപുഴ: കേരളത്തിന്റെ സ്മസ്ത മേഖലകളെയും തകര്‍ത്ത് അഴിമതിയില്‍ കുളിച്ച പിണറായി ഭരണകൂടത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരനെയും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും കേസില്‍ കുടുക്കി ജയിലിടാമെന്ന് ഇടതുപക്ഷം കരുതേണ്ടന്ന് ഡി.സി.സി വൈസ് പ്രസിഡന്റും യു.ഡി.എഫ് ജില്ലാ ചെയര്‍മാനുമായ ജോയി വെട്ടിക്കുഴി. കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിന്റെ നാലാം തൂണായ മാധ്യമങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തുന്നതിന് അവര്‍ക്കെതിരെ സി.പിഎം നിര്‍ദ്ദേശാനുസരണം പോലീസ് കേസെടുക്കുന്നത് പ്രതിഷേധാര്‍ഹമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് ബാഹ്യ ശക്തികളുടെ കൈയ്യിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് വിമുക്ത ഭാരതം സൃഷ്ടിക്കുന്നതിന് കോപ്പ് കൂട്ടുന്ന മോഡിയും അതിന് അനുകൂല മനസുമായി പിണറായി വിജയന്‍ നിലകൊള്ളുകയാണെന്നും അദ്ദേഹം പറഞ്ഞു കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.ജെ അവിര അധ്യക്ഷത വഹിച്ചു. എന്‍.ഐ ബെന്നി, നിഷ സോമന്‍ , ഷിബിലി സാഹിബ് , ടി.ജെ പീറ്റര്‍ , ഷിബിലി സാഹിബ്, പി.എസ് ചന്ദ്രശേഖര പിള്ള , ജോസ് അഗസ്റ്റ്യന്‍, ലീലമ്മ ജോസ്, എസ്. ഷാജഹാന്‍ , കെ.ജി സജിമോന്‍, ജാഫര്‍ ഖാന്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!