Local LiveMuttom

വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം ചേര്‍ന്നു

മുട്ടം : സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണത്തിന്റെയും പകര്‍ച്ചവ്യാധി പ്രതിരോധത്തിന്റെയും ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപന സമിതി യോഗം ചേര്‍ന്നു. മുട്ടം പഞ്ചായത്ത് പ്രസിഡന്റ് ഷെര്‍ലി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.സി സരള വിഷയാവതരണം നടത്തി.

യോഗത്തില്‍ പഞ്ചായത്ത് മെമ്പര്‍മാര്‍,ആയുര്‍വേദം, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ,ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, പിആര്‍ഒ , ശുചിത്വമിഷന്‍ കോഡിനേറ്റര്‍,അതിഥി തൊഴിലാളി ക്യാമ്പുകളുടെ ഉടമസ്ഥര്‍ എഡിഎസ് , സിഡിഎസ് മെമ്പര്‍മാര്‍ ആശാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

മുട്ടം പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും വാര്‍ഡ് തല ആരോഗ്യ ശുചിത്വ കമ്മിറ്റി കൂടുന്നതിനും ആരോഗ്യസേന അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിനും എല്ലാ വാര്‍ഡിലും ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും കുടിവെള്ള സ്രോതസ്സുകള്‍ ശുദ്ധീകരിക്കുന്നതിനും തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും ക്ഷീരകര്‍ഷകര്‍ക്കും ഡോക്‌സിസൈക്ലിംഗ് ഗുളികകള്‍ വിതരണം ചെയ്യുന്നതിനും യോഗത്തില്‍ തീരുമാനിച്ചു. പ്രൈവറ്റ് ഹോസ്പിറ്റലുകളുടെയും ഇതര ചികിത്സ വകുപ്പുകളുടെയും സംയോജിത ക്യാമ്പുകളും പനി ക്ലിനിക്കുകളും നടത്തുന്നതിനും തീരുമാനിച്ചു.

 

Related Articles

Back to top button
error: Content is protected !!