Thodupuzha

ലോറി സ്റ്റാൻഡിൽ നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സും നിർമിക്കാൻ കൗൺസിൽ തീരുമാനം

തൊടുപുഴ: ലോറി സ്റ്റാൻഡിൽ നഗരസഭ ഓഫീസ് കം ഷോപ്പിങ് കോംപ്ലക്‌സും നിർമിക്കാൻ കൗൺസിൽ തീരുമാനം. നഗരസഭ ചെയർമാൻ സനീഷ് ജോർജിന്റെ പ്രമേയം കൗൺസിൽ ഐകകണ്‌ഠേന പാസാക്കുകയായിരുന്നു.

ഇപ്പോൾ ലോറി, വാൻ സ്റ്റാൻഡിൽ കെ.എസ്.ആർ.ടി.സിയുടെ താത്ക്കാലിക ഡിപ്പോ പ്രവർത്തിക്കുകയാണ്. ഇത് പുതിയ ഡിപ്പോയിലേക്ക് മാറുന്നത് അനുസരിച്ച് നിർമാണം തുടങ്ങും. അതിന് മുന്നോടിയായി ബുധനാഴ്ച പാസായ പ്രമേയ പ്രകാരം ഡി.പി.ആർ. തയ്യാറാക്കും.

മറ്റ്

തീരുമാനങ്ങള്‍

* പി.എം.എ.വൈയുടെ ഏഴാമത്തെ ഡി.പി.ആർ. അംഗീകരിച്ചു. ഇതിൽ ഉൾപ്പെട്ട 120 ഗുണഭോക്താക്കൾക്ക് ആനുകൂല്യം അനുവദിക്കും.

* അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ പ്രവർത്തന മാർഗ നിർദേശങ്ങൾ ചർച്ച ചെയ്തു. തൊഴിലുറപ്പ് ഗ്രാമസഭകൾ ചേർന്ന് പദ്ധതികൾ രൂപവത്കരിച്ച് ഡിസംബർ 31-ന് മുൻപ് സമർപ്പിക്കും.

* വഴിവിളക്കുകളുടെ അറ്റകുറ്റപ്പണികളേക്കുറിച്ചും ചർച്ച ചെയ്തു. എത്രയും പെട്ടെന്ന് എല്ലാ വാർഡുകളിലേയും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും.

Related Articles

Back to top button
error: Content is protected !!