ChuttuvattomThodupuzha

സിപിഐ 98-ാം വാര്‍ഷികാഘോഷം ജില്ലയില്‍ വിപുലമായി ആചരിച്ചു

തൊടുപുഴ: ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 98-ാം വാര്‍ഷികാഘോഷം ജില്ലയില്‍ പാര്‍ട്ടി ഓഫീസുകള്‍ അലങ്കരിച്ചും പതാക ഉയര്‍ത്തിയും സമുചിതമായി ആചരിച്ചു.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സിപിഐ പൈനാവ് ജില്ലാ കമ്മിറ്റി ഓഫീസില്‍ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ പതാക ഉയര്‍ത്തി. ജില്ലാ എക്സിക്യുട്ടീവംഗം എം കെ പ്രിയന്‍, ജോസഫ് കടവില്‍, രാജി ബോബന്‍, ബിനു ടി ആര്‍, സജി പെരുമ്പള്ളില്‍, സദാശിവന്‍ പി ടി, കൃഷ്ണകുമാര്‍, റെജി ഷാജി എന്നിവര്‍ പങ്കെടുത്തു.
കുമളിയില്‍ നടന്ന വാര്‍ഷികാഘോഷം സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഭരണഘടനയും മതേതരത്വവും ജനാധിപത്യ മൂല്യവും സംരക്ഷിക്കണമെന്നും ആ സംവിധാനത്തിൽ ഇന്ത്യൻ ഭരണം മുന്നോട്ട് പോകണമെന്നും പൊതുയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് കെ സലിംകുമാർ പറഞ്ഞു.  പീരുമേട് മണ്ഡലം സെക്രട്ടറി വി കെ ബാബുക്കുട്ടി. അധ്യക്ഷതവഹിച്ചു. പി എൻ മോഹനൻ, രാധാ റോയി, വി ആർ ബാലകൃഷ്ണൻ, തോമസ് ആന്റണി, പി ജെ ടൈറ്റസ്, കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു തുടങ്ങിയവർ പ്രസംഗിച്ചു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി സിപിഐ തൊടുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി ഓഫീസിനു മുന്നിൽ മണ്ഡലം സെക്രട്ടറി വി ആർ പ്രമോദ് പതാക ഉയർത്തി. മുഹമ്മദ് അഫ്സൽ, പി പി ജോയി, കെ ആർ ദേവദാസ്, കെ ജെ ബേബി, എസ് സ്വയംപ്രഭ തുടങ്ങിയവർ പങ്കെടുത്തു.
സിപിഐ രൂപീകരണത്തിന്റെ 98-ാമത് വാർഷിക ദിനാചരണത്തിന്റെ ഭാഗമായി അടിമാലി മണ്ഡലം കമ്മിറ്റിയുടെ കീഴിലുള്ള ലോക്കൽ കമ്മിറ്റികളിൽ പതാക ഉയര്‍ത്തി.
അടിമാലി മണ്ഡലം കമ്മിറ്റി ഓഫീസിന് മുമ്പിൽ സംസ്ഥാന കൗൺസിലംഗം ജയ മധുവും സെൻട്രൽ ജംഗ്ഷനിൽ മണ്ഡലം സെക്രട്ടറി കെ എം ഷാജിയും പതാക ഉയർത്തി. ഇ എം ഇബ്രാഹിം, എൻ എ ബേബി, അജി വർഗീസ്, ജയൻ സി മഠത്തിൽ എന്നിവർ പങ്കെടുത്തു.
സിപിഐ ഉടുമ്പന്‍ചോല മണ്ഡലത്തിന് കീഴില്‍ നെടുങ്കണ്ടത്ത് മണ്ഡലം സെക്രട്ടറി കെ ജി ഓമനക്കുട്ടന്‍ പതാക ഉയര്‍ത്തി. നേതാക്കളായ ഷിജി കുമാര്‍, സി എം വിന്‍സന്റ്, പി കെ സൗദാമിനി, സിന്ധു പ്രകാശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുറ്റടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുറ്റടിയില്‍ നടന്ന സ്ഥാപക ദിനാചരണം നടത്തി. മണ്ഡലം കമ്മറ്റിയംഗം എ ശശികുമാര്‍ പതാക ഉയര്‍ത്തി. ലോക്കല്‍ സെക്രട്ടറി സന്തോഷ് തോമസ്, ശശികല ശശികുമാര്‍, ഷിബു, രാധാമണി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കരുണാപുരം ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂട്ടാറില്‍ പതാക ഉയര്‍ത്തി. ലോക്കല്‍ കമ്മറ്റി സെക്രട്ടറി എം ആര്‍ കരുണാകരന്‍ പതാക ഉയര്‍ത്തി. ടി ആര്‍ സഹദേവന്‍, ശിവദാസ് മാരിയില്‍, സന്തോഷ് ലാല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!