ChuttuvattomThodupuzha

വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ മുറിച്ച് അപകടാവസ്ഥ പരിഹരിക്കണം

മുട്ടം: തൊടുപുഴ താലൂക്കിന്റെ പരിധിയില്‍ പാതയോരങ്ങളില്‍ സ്ഥിതിചെയ്യുന്ന വൃക്ഷങ്ങളുടെ അപകടാവസ്ഥകള്‍ പരിഹരിക്കാന്‍ അധികൃതര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് സെന്റര്‍ ഫോര്‍ റീജിയണല്‍ സ്റ്റഡീസ് ആവശ്യപ്പെട്ടു. തൊടുപുഴ താലൂക്കിലുള്ള 13 ഗ്രാമപഞ്ചായത്ത്, തൊടുപുഴ നഗരസഭ എന്നിങ്ങനെ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയില്‍ പാതയോരങ്ങളില്‍ നൂറു കണക്കിനു വൃക്ഷങ്ങളാണ് അപകടാവസ്ഥയിലുള്ളത്. വൃക്ഷങ്ങള്‍ ചുവടേ വെട്ടി മാറ്റാതെ ശിഖരങ്ങള്‍ മാത്രം മുറിച്ച് അപകടാവസ്ഥ പരിഹരിക്കേണ്ടതാണ്. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് ജില്ലയില്‍ വിവിധ മേഖലകളിലുള്ള വൃക്ഷങ്ങളുടെ അപകടാവസ്ഥകള്‍ പരിഹരിക്കണമെന്ന് കളക്ടര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

എന്നാല്‍ കലക്റുടെ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടാത്ത അവസ്ഥയാണുള്ളത്. വൃക്ഷങ്ങള്‍ കടപുഴകിയും ശിഖരങ്ങള്‍ ഒടിഞ്ഞും തൊടുപുഴ താലൂക്കിന്റെ വിവിധ പ്രദേശങ്ങളിലെ പാതയോരങ്ങളില്‍ അപകടങ്ങള്‍ ആവര്‍ത്തിക്കുകയാണ്. പൊതുമരാമത്ത്, ജലവിഭവം, വൈദ്യുതി, തദ്ദേശസ്വയംഭരണം എന്നിങ്ങനെ വകുപ്പുകളുടെ ഉടമസ്ഥതയിലാണ് പ്രധാനമായും തൊടുപുഴ താലൂക്കിലെ പാതകള്‍. ഈ സാഹചര്യത്തില്‍ കലക്ടര്‍, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, തൊടുപുഴ താലൂക്ക് വികസന സമിതി തുടങ്ങിയവ പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. സെന്റര്‍ ഫോര്‍ റീജിയണല്‍ സ്റ്റാഡീസ് ചെയര്‍മാന്‍ സുജി മാസ്റ്റര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ടോമി ജോര്‍ജ് മൂഴിക്കുഴിയില്‍, കൃഷ്ണന്‍ കണിയാപുരം, ഷബീര്‍ എം.എ, അജയന്‍ താന്നിക്കാമാറ്റം, സിജോ കളരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!