ChuttuvattomThodupuzha

ഹരിത തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ജില്ലാതല ലോഗോ പുറത്തിറക്കി

കാഞ്ഞാര്‍: എംവിഐപി (മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്റ്റ്) വാട്ടര്‍ തീം പാര്‍ക്കില്‍ ഹരിത തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ജില്ലാതല ലോഗോ ‘മേരു ഗില്ലു’ വിന്റെ ആള്‍ രൂപം ആദ്യമായി പുറത്തിറക്കി. ശനിയാഴ്ച വൈകീട്ട് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. മേരു ഗില്ലു കളക്ടറേയും പൊതുജനങ്ങളേയും അഭിവാദ്യം ചെയ്തു. ഹരിത തെരഞ്ഞെടുപ്പ് ചട്ടം, മാലിന്യമുക്ത നവകേരളം, തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണം എന്നിവ ലക്ഷ്യമിട്ടാണ് സ്വീപ്പിന്റെ ഭാഗമായി പരിപാടി സംഘടിപ്പിച്ചത്. ഹരിതചട്ട നിര്‍ദേശങ്ങളുടെ പ്രദര്‍ശനം, പാര്‍ക്കിലെ മരങ്ങളുടെ ഇലൂമിനേഷന്‍, ഐ ലവ് ഡമോക്രസി സെല്‍ഫി പോയിന്റ് എന്നിവയാണ് വാട്ടര്‍ തീം പാര്‍ക്കില്‍ ഒരുക്കിയത്.
പീരുമേട്റീസര്‍വെ ഓഫീസ് ഹെഡ് ക്ലാര്‍ക്ക് എം ജി സജിയുടെ നേതൃത്വത്തിലാണ് മലയണ്ണാനായേ മേരു ഗില്ലുവിന്റ ആള്‍ രൂപം ഒരുക്കിയത്. ഡിസാസ്റ്റര്‍ മാനേജ്മെന്റ് ജീവനക്കാരനായ പി.എ മന്‍ഷാദ് നിര്‍മ്മിത ബുദ്ധിയിലൂടെ സൃഷ്ടിച്ച ലോഗോയുടെ തീം സോങ്ങും ശ്രദ്ധയാകര്‍ഷിച്ചു.
ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ്. നായര്‍, ഇടുക്കി എ ആര്‍ ഒ യും ഡെപ്യൂട്ടി കളക്ടറുമായെ കെ മനോജ്, സ്വീപ് നോഡല്‍ ഓഫീസര്‍ ലിപു ലോറന്‍സ്, ശുചിത്വ മിഷന്‍ ജില്ലാ കോ ഓഡിനേറ്റര്‍ കെ ആര്‍ ഭാഗ്യരാജ് വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് ജില്ലാകളക്ടര്‍, സബ് കളക്ടര്‍ എന്നിവര്‍ സെല്‍ഫി പോയിന്റില്‍ സെല്‍ഫിയെടുത്തു. ഇവിടെ പൊതുജനങ്ങള്‍ക്കും സൗജന്യമായി സെല്‍ഫിയെടുക്കാം. ഡി ടി പി സി , ഹരിതകേരള മിഷന്‍, ശുചിത്വ മിഷന്‍, സാമൂഹ്യ സന്നദ്ധ സേന, സെന്റ് ജോസഫ് അക്കാദമി എന്‍ എസ് എസ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

Related Articles

Back to top button
error: Content is protected !!