Thodupuzha

സര്‍വോദയ പക്ഷം പ്രമാണിച്ച് ഖാദി ഗ്രാമ  സൗഭാഗ്യ സെന്ററുകളില്‍ മേള സംഘടിപ്പിക്കുന്നു

 

 

തൊടുപുഴ: ഖാദി മേഖലയിലെ വില്‍പന വര്‍ധനവ് ലക്ഷ്യമിട്ട് മേഖലയുടെ ഉന്നതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഉത്സവകാലങ്ങളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് പ്രത്യേക റിബേറ്റ് നല്‍കി വരുന്നതിന്റെ ഭാഗമായി സര്‍േവാദയ പക്ഷം പ്രമാണിച്ച് 14 വരെ 30 ശതമാനം റിബേറ്റ് അനുവദിച്ചു. തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിലുള്ള ഖാദിഗ്രാമസൗഭാഗ്യയില്‍ സര്‍വോദയ പക്ഷം ഖാദിവില്‍പ്പനമേള നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഇ.നാസര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞിരമറ്റം ബൈപ്പാസ് റോഡിലുള്ള ഖാദിഗ്രാമസൗഭാഗ്യക്ക് പുറമെ മാതാ ഷോപ്പിങ് ആര്‍ക്കേഡ്, കട്ടപ്പന പഴയ പഞ്ചായത്ത് ബില്‍ഡിങ് എന്നിവിടങ്ങളില്‍ ഈ ആനുകൂല്യം ലഭ്യമാണ്. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സഹകരണ മേഖലയിലെ ജീവനക്കാര്‍ ബുധനാഴ്ച ദിവസങ്ങളില്‍ ഖാദി ധരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം ഈ അവസരത്തില്‍ പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!