പ്രസിദ്ധ തീർഥാടന കേന്ദ്രമായ മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ 21 മുതൽ 24 വരെ….
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2022/04/2021-10-02-1.jpg?resize=780%2C470&ssl=1?v=1650366808)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: പ്രസിദ്ധ തീർഥാടന കേന്ദ്രമായ മുതലക്കോടം സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസിന്റെ തിരുനാൾ 21 മുതൽ 24 വരെ ആഘോഷിക്കുമെന്ന് വികാരി റവ. ഡോ. ജോർജ് താനത്തുപറന്പിൽ പത്രസമ്മേളനത്തിൽ അറിയിച്ചു. തിരുനാളിന് മുന്നോടിയായുള്ള വിശുദ്ധ കുർബാനയും നൊവേനയും ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ 10ന് വിശുദ്ധ കുർബാന, നൊവേന.
21ന് രാവിലെ 7.30ന് കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ കൊടിയേറ്റും. രാവിലെ 7.30നും 10നും ഉച്ചകഴിഞ്ഞ് 2.30നും വൈകുന്നേരം 4.30നും വിശുദ്ധ കുർബാന.
22ന് രാവിലെ 10നു വിശുദ്ധ കുർബാന, സന്ദേശം -മോണ്‍. ഫ്രാൻസീസ് കീരംപാറ, 2.30ന് വിശുദ്ധ കുർബാന, സന്ദേശം -ഫാ. ജെയിംസ് മുണ്ടോളിക്കൽ. വൈകുന്നേരം അഞ്ചിന് പഴുക്കാകുളം പന്തലിൽ വിശുദ്ധ കുർബാന- ഫാ. ജോസഫ് കൂനാനിക്കൽ, സന്ദേശം – ഫാ. വർക്കി മണ്ഡപത്തിൽ, തുടർന്ന് പ്രദക്ഷിണം.
23ന് രാവിലെ ഒൻപതിന് വിശുദ്ധ കുർബാന, സന്ദേശം – ഫാ. ജോർജ് നെടുങ്ങാട്ട്, 10.30ന് വിശുദ്ധ കുർബാന, സന്ദേശം – ഫാ. ജോർജ് പീച്ചാനിക്കുന്നേൽ, 2.30ന് വിശുദ്ധ കുർബാന, സന്ദേശം- ഫാ. പോൾ ആക്കപ്പടിക്കൽ. വൈകുന്നേരം നാലിന് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പൊന്തിഫിക്കൽ കുർബാനയർപ്പിച്ച് സന്ദേശം നൽകും. ആറിന് മങ്ങാട്ടുകവല കപ്പേളയിലേക്ക് തിരുനാൾ പ്രദക്ഷിണം.
24ന് രാവിലെ ഒൻപതിന് വിശുദ്ധ കുർബാന, സന്ദേശം -ഫാ. ആന്റണി ഞാലിപ്പറന്പിൽ. 10.30ന് മാർ ജോർജ് പുന്നക്കോട്ടിൽ പൊന്തിഫിക്കൽ കുർബാനയർപ്പിച്ച് സന്ദേശം നൽകും. തുടർന്ന് 12.30ന് വചനമണ്ഡപം പള്ളിയിലേക്ക് തിരുനാൾ പ്രദക്ഷിണം. ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുർബാന, സന്ദേശം – ഫാ. ജോസഫ് മഠത്തിൽ, വൈകുന്നേരം 4.30ന് വിശുദ്ധ കുർബാന, സന്ദേശം – ഫാ. ചാൾസ് തെക്കേത്തൊട്ടിയിൽ എംഎസ്ജെ. 25 മുതൽ 30 വരെ വൈകുന്നേരം 4.30ന് വിശുദ്ധ കുർബാനയും സന്ദേശവും നൊവേനയും ഉണ്ടായിരിക്കും. മേയ് ഒന്നിന് എട്ടാമിടം. രാവിലെ ആറിനും 7.30നും വിശുദ്ധ കുർബാന. ഒൻപതിന് വിശുദ്ധ കുർബാന, സന്ദേശം, നോവേന – ഫാ. സിറിയക് കോടമുള്ളിൽ. 10.30 ന് തിരുനാൾ കുർബാന- ഫാ. ഫ്രാൻസീസ് നന്പ്യാപറന്പിൽ, തുടർന്ന് പ്രദക്ഷിണം.
പത്രസമ്മേളനത്തിൽ സഹവികാരിമാരായ ഫാ. ഏബ്രഹാം പാറയ്ക്കൽ, ഫാ. ജസ്റ്റിൻ ചേറ്റൂർ, കൈക്കാര·ാരായ ജോർജ് ജോണ്‍ കൊച്ചുപറന്പിൽ, ജോർജ് തുറയ്ക്കൽ തെക്കേക്കര, ജോയി കരോട്ടുമലയിൽ, സാന്േറാ പോൾ ചെന്പരത്തി, ജനറൽ കണ്‍വീനർ ടൈറ്റസ് അറയ്ക്കൽ, കണ്‍വീനർമാരായ ജോയി പഴുക്കാകുളം, ജസ്റ്റിൻ പനച്ചിക്കാട്ട്, ജോയി കല്ലിങ്കക്കുടിയിൽ എന്നിവർ പങ്കെടുത്തു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)