ChuttuvattomThodupuzha

സ്വര്‍ണ്ണ വ്യാപാരികളുടെ ആശങ്ക അകറ്റാതെ ഇ-വേ ബില്‍ നടപ്പാക്കില്ലെന്ന് ധനമന്ത്രി

തൊടുപുഴ: സ്വര്‍ണ്ണ വ്യാപാരികളുടെ ആശങ്ക അകറ്റാതെ ഇ-വേ ബില്‍ നടപ്പാക്കില്ലെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ ഉറപ്പുനല്‍കിയതായി ഓള്‍ കേരള ഗോള്‍ഡ് ആന്റ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ജെസ്റ്റിന്‍ പാലത്രയുടെ നേതൃത്വത്തില്‍ സംസ്ഥാന നേതാക്കള്‍ മന്ത്രിവിളിച്ചു ചേര്‍ത്ത യോഗത്തില്‍ സ്വര്‍ണ്ണ വ്യാപാരമേഖലയിലെ വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. കൂടാതെ നിവേദനവും നേതാക്കള്‍ കൈമാറി. സംസ്ഥാന പ്രസിഡന്റ് ജെസ്റ്റിന്‍ പാലത്ര, ആക്ടിംഗ് പ്രസിഡന്റ് കെ.എം.ജലീല്‍, വര്‍ക്കിംഗ് പ്രസിഡന്റ് പി.വി.തോമസ്, ജനറല്‍ സെക്രട്ടറി മൊയ്ദു വരമംഗലത്ത്, സംസ്ഥാന ട്രഷറര്‍ എസ്. രാധാകൃഷ്ണന്‍, വര്‍ക്കിംഗ് സെക്രട്ടറി ജോയ് പഴേമഠം, സംസ്ഥാന സമിതി അംഗം ശ്രീരാം തുടങ്ങിയവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!