Thodupuzha

ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി

 

 

തൊ​ടു​പു​ഴ: ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ജി​ല്ല​യി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. ബേ​ക്ക​റി, ബോ​ർ​മ​ക​ൾ, പ​ല​ച​ര​ക്ക് സ്ഥാ​പ​ന​ങ്ങ​ൾ, മ​ൽ​സ്യ-​മാം​സ ശാ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.​ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ 85-ഓ​ളം സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ഇ​തി​ൽ ഒ​ന്പ​തു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സ് ന​ൽ​കു​ക​യും നാ​ലു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 12,000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.12 ഭ​ക്ഷ്യ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. കേ​ക്ക്, വൈ​ൻ, തു​ട​ങ്ങി​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ സാ​ന്പി​ളു​ക​ളും വി​ശ​ദ പ​രി​ശോ​ധ​ന​ക​ൾ​ക്കാ​യി ശേ​ഖ​രി​ക്കു​ന്നു​ണ്ട്. ചി​ല മ​ത്സ്യ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ തോ​തി​ൽ ഐ​സി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്നു നോ​ട്ടീ​സ് ന​ൽ​കു​ക​യും ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് 5,000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

വ്യാ​ജ വെ​ളി​ച്ചെ​ണ്ണ വി​ൽ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി​യെ തു​ട​ർ​ന്നു അ​ഞ്ചു ക​ട​ക​ളി​ൽ നി​ന്ന് സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചു. 5.5 കി​ലോ​യോ​ളം പ​ഴ​കി​യ മ​ൽ​സ്യം പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.​ഉ​ടു​ന്പ​ൻ​ചോ​ല ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ ആ​ൻ ജോ​ണ്‍​സ​ണ്‍, ദേ​വി​കു​ളം ഭ​ക്ഷ്യ സു​ര​ക്ഷ ഓ​ഫീ​സ​ർ ബൈ​ജു ജോ​സ​ഫ്, പീ​രു​മേ​ട് ഭ​ക്ഷ്യ സു​ര​ക്ഷ ഓ​ഫീ​സ​ർ പ്ര​ശാ​ന്ത് ശ​ശി, തൊ​ടു​പു​ഴ ഭ​ക്ഷ്യസു​ര​ക്ഷ ഓ​ഫീ​സ​ർ എം.​എ​ൻ.​ഷം​സി​യ തു​ട​ങ്ങി​യ​വ​ർ പ​രി​ശോ​ധ​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Related Articles

Back to top button
error: Content is protected !!