ChuttuvattomThodupuzha

കൈ ഗ്രൈൻഡറിനുള്ളിൽ കുടുങ്ങയ കുട്ടിക്ക് രക്ഷകരായ് ഫയർഫോഴ്‌സ്

മുട്ടം: തുടങ്ങനാട് പഴയമറ്റത്ത് കുട്ടിയുടെ കൈ ഗ്രൈൻഡറിനുള്ളിൽ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. തുടങ്ങാനാട് പഴയമറ്റം പഴുവതെക്കേൽ ഷാജിയുടെ മകൾ ജിയന്ന (8)യുടെ കൈയാണ് കറങ്ങി കൊണ്ടിരുന്ന ഗ്രൈൻഡറിനുള്ളിൽ കുടുങ്ങിയത്.ഇന്നലെ രാത്രി എട്ടോടെയാണ്കുട്ടിയുടെ കൈ ഗ്രൈൻഡറിനുള്ളിൽ കുടുങ്ങിയത്. കൈ പുറത്തെടുക്കാൻ കഴിയാതെ വന്നതോടെ വീട്ടുകാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു തുടർന്ന്തൊ ടുപുഴയിൽ നിന്നും എത്തിയ ഫയർഫോഴ്സ് സംഘം ഗ്രൈഡറിനുള്ളിൽ നിന്നും കുട്ടിയുടെ കൈ പുറത്തെടുത്തു.കുട്ടിയെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!