Kerala

ഓഗസ്റ്റ് മാസത്തെ ശബളവും പെന്‍ഷനും കണക്കിലാക്കി 1000 രൂപയുടെ കടപ്പത്രമിറക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തെ ശബളവും പെന്‍ഷനും കണക്കിലാക്കി 1000 രൂപയുടെ കടപ്പത്രമിറക്കി സര്‍ക്കാര്‍. ഇതില്‍ കേന്ദ്രത്തിന്റെ വെട്ടിക്കുറവ് കഴിഞ്ഞ് അനുവദിച്ച വായ്പയില്‍ ശേഷിക്കുന്നത് 2890 കോടി രൂപമാത്രം. ഓണക്കാലത്തെ ചെലവുകള്‍ക്ക് 8000 കോടി രൂപയോളമാണ് ധനവകുപ്പ് ഉണ്ടാക്കേണ്ടത്. വായ്പ പരിധി വെട്ടിക്കുറക്കുന്ന കേന്ദ്ര സമീപനത്തിനൊപ്പം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം കൂടി വന്നതോടെയാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി മാറിമറിഞ്ഞത്. 4500 കോടിയുടെ മാത്രം അധിക ബാധ്യത കണക്കാക്കിയാണ് ആലോചന തുടങ്ങിയത്. ഒടുവില്‍ ശമ്പള പരിഷ്‌കരണം നാലിരട്ടിയുണ്ടായാലും തീരാത്ത ബാധ്യതയാണ് ഖജനാവിനുണ്ടാക്കിയത്. ഓവര്‍ഡ്രാഫിറ്റിലേക്ക് പോയ ട്രഷറി കഴിഞ്ഞ ആഴ്ച ഇറക്കിയ 1500 കോടിയുടെ കടപത്രത്തിന്റെ ബലത്തിലാണ് കരകയറിയത്. 15390 കോടി രൂപയാണ് ഡിസംബര്‍ വരെ കടമെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതുവരെ എടുത്ത് തുക 12500 കോടി, അഞ്ച് മാസത്തേക്ക് ഇനി മിച്ചം 2890 കോടി രൂപയും. പ്രതിസന്ധി പരിഹരിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് കേന്ദ്രം അനുകൂലമായി പ്രതികരിച്ചിട്ടില്ല

Related Articles

Back to top button
error: Content is protected !!