Kerala

മാസപ്പടി കേസ് ; തെളിവുകള്‍ ഹാജരാക്കാതെ മാത്യു കുഴല്‍നാടന്‍

തിരുവനന്തപുരം : മാസപ്പടിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ തെളിവുകള്‍ ഹാജരാക്കാതെ മാത്യു കുഴല്‍നാടന്‍. മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. സിഎംആര്‍എല്ലിന് വഴിവിട്ട സഹായം ചെയ്തെന്ന ആരോപണം വിജിലന്‍സ് തള്ളി. റവന്യൂ വകുപ്പ് രേഖകള്‍ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി. ഹര്‍ജിയില്‍ അടുത്ത മാസം മൂന്നിന് തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി പറയും.കഴിഞ്ഞ ഹര്‍ജി പരിഗണിച്ച സമയത്ത് കെഎംഎംഎല്ലും സിഎംആര്‍എല്ലും തമ്മില്‍ എന്തെങ്കിലും കരാറുണ്ടോയെന്ന് ചോദിച്ച കോടതി അതിന്റെ തെളിവ് ഹാജരാക്കാന്‍ കുഴല്‍നാടന്‍ തയ്യാറാകണമെന്നും നിര്‍ദേശിച്ചിരുന്നു.

കെഎംഎല്‍എല്ലിനെ മുന്‍നിര്‍ത്തി സ്വകാര്യ കമ്പനിയായ സിഎംആര്‍എല്ലിന് കരിമണല്‍ കടത്താന്‍ മുഖ്യമന്ത്രി കൂട്ടുനിന്നെന്നും മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് ഇതിന്റെ പ്രത്യുപകാരമായി പണം ലഭിച്ചുവെന്നുമായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചത്. വിജിലന്‍സ് അന്വേഷണമാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.വീണാ വിജയനും എക്‌സാലോജിക് കമ്പനിക്കും നല്‍കിയെന്ന് പറയുന്ന പ്രതിഫലത്തിന് പകരമായി സിഎംആര്‍എല്ലിന് എന്ത് തിരികെ ലഭിച്ചുവെന്നതില്‍ വ്യക്തത വേണം. കെആര്‍ഇഎംഎല്ലിന് വേണ്ടി ലാന്‍ഡ്‌ബോര്‍ഡ് ഇളവ് നല്‍കിയെന്ന ഹര്‍ജിയിലെ ആരോപണത്തിന് തെളിവ് നല്‍കാന്‍ ഹര്‍ജിക്കാരന്‍ തയ്യാറാകണമെന്നും കോടതി പറഞ്ഞിരുന്നു.

Related Articles

Back to top button
error: Content is protected !!