Thodupuzha

ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ കൂട്ട ധർണ്ണ നടത്തി.

പൊതുസ്വത്തുക്കൾ വിറ്റു തുലക്കുന്ന കേന്ദ്ര ബി.ജെ.പി. സർക്കാരിന്റെ നയങ്ങൾക്കെതിരെ തൊടുപുഴ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽസംയുക്ത ട്രേഡ് യൂണിയൻ സമരസമിതിയുടെ നേതൃത്വത്തിൽ കൂട്ട ധർണ്ണ നടത്തി.

തൊടുപുഴ: കേന്ദ്ര ബി.ജെ.പി ഗവൺമെന്റ് പ്രത്യേക സാമ്പത്തിക സമാഹരണത്തിന്റെ പേരിൽ പൊതുമുതൽ വിറ്റ് 6 ലക്ഷം കോടി രൂപ സമാഹരിക്കാൻ തീരുമാനിച്ചിരിക്കുന്നു. ദേശീയ പാതകൾ, റെയിൽവേസ്റ്റേഷൻ, റെയിൽ പാളങ്ങൾ, ടെയിനുകൾ, തുറമുഖങ്ങൾ, വിമാന താവളങ്ങൾ വൈദ്യുതിനിലയങ്ങൾ, വിതരണ ലൈനുകൾ ഫുഡ് കോർപ്പറേഷൻ ഗോഡൗണുകൾ, സ്റ്റേഡിയങ്ങൾ ഇഷ്യുറൻസ് മേഖല, ബാങ്കുകൾ, ഖനികൾ, എണ്ണ പാടങ്ങൾ, പൊതുമേഖല വ്യവസായ സ്ഥാപനങ്ങൾ എല്ലാം വിറ്റു തുലക്കുകയാണ്. പെട്രോൾ, ഡീസൽ , പാചകവാതകം എന്നിവയുടെ വില കൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്നു. കൃഷിക്കാരെ കൂട്ടക്കൊല ചെയ്യുന്നു. മോഡി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ദേശീയ തലത്തിൽ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമാണ് തൊടുപുഴയിലും ധർണ്ണ നടത്തിയത്. ഏ.ഐ.ടി.യു സി നേതാവ് കെ.സലിം കുമാർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു സി നേതാവ് കെ.പി.റോയി അദ്ധ്യക്ഷത വഹിച്ചു. ടി.ആർ സോമൻ , കെ.എം. ബാബു, എം.കുമാരൻ (സി.ഐ.ടി.യു.) പി.പി. ജോയി, (ഏ.ഐ.ടി യു സി. ) ഏ. എസ് ജയൻ , കെ.കെ. ബഷീർ (കെ.ടി.യു.സി) ബാബു മഞ്ഞള്ളൂർ (ടിയു സി.ഐ) എം.എൻ അനിൽകുമാർ ( ഏ ഐ.യു.ടിയു സി )അനിൽ രാഘവൻ (ഐ.എൻ .എൽ.സി) കെ.എസ് ജയകുമാർ , ജോമോൻ (ഐ എൻ ടി യു സി ) എന്നിവർ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!