Thodupuzha

വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

കല്ലാനിക്കല്‍ :  സെന്റ്‌ ജോര്‍ജ്ജ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍, കേരള കൃഷിവകുപ്പ് നടപ്പിലാക്കുന്ന പച്ചക്കറിവികസന പദ്ധതിയുടെ ഭാഗമായുള്ള കൃഷിയുടെ, വിളവെടുപ്പിന്റെ ഉദ്ഘാടനം ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ഷീജ നൌഷാദ് നിര്‍വഹിച്ചു. പ്രിൻസിപ്പൽ Dr. സാജൻ മാത്യു അധ്യക്ഷത വഹിച്ച യോഗത്തില്‍ കൃഷി ഓഫീസര്‍ ശ്രീമതി ബിന്‍സി കെ വര്‍ക്കി പദ്ധതിയുടെ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിച്ചു. കോളി ഫ്ലവര്‍, പാലക് ചീര, ചുവന്ന ചീര, റാഡിഷ്‌ എന്നിവയാണ് കൃഷി ചെയ്തിട്ടുള്ളത്.

 

വിഷരഹിത പച്ചക്കറി എല്ലാ കുട്ടികള്‍ക്കും ലഭ്യമാക്കുക എന്നതും, വീടുകളിലും, സ്കൂളിലും കുട്ടികള്‍ കൃഷി പരിശീലിക്കുക, അതിലൂടെ കൃഷിയോടും, മണ്ണിനോടും ആഭിമുക്യം വളര്‍ത്തുക എന്നതുമാണ്‌ പദ്ധതിയുടെ ലക്ഷ്യം. സ്കൂളിലെ NSS, സ്കൌട്ട് കുട്ടികളാണ് ഇതിന് നേത്രുത്വം കൊടുക്കുന്നത്. ഇന്ന് വിളവെടുത്ത പച്ചക്കറികള്‍ ഉപയോഗിച്ച് നാളെ എല്ലാ കുട്ടികള്‍ക്കും ഉച്ചഭക്ഷണത്തിനുള്ള കറി ഉണ്ടാക്കി നല്‍കും.

 

NSS കോര്ഡിനേറ്റര്‍ നിക്ക്സ് ജോസ് സ്വാഗതവും, വൈസ് പ്രിന്‍സിപ്പല്‍ ശ്രി. ടോമി ജോസഫ് നന്ദിയും പറഞ്ഞു. വാര്‍ഡ്‌ മെമ്പര്‍ ശ്രീമതി താഹിറ അമീര്‍, സ്കൌട്ട് മാസ്റ്റര്‍ ജോബിന്‍ ജോസ് കുട്ടികളായ കുമാരി അമൃത വി ആര്‍, മാസ്റ്റര്‍ മുഹമ്മദ്‌ അമീന്‍ എന്നിവർ ആശംസകള്‍ നേര്‍ന്നു.

Related Articles

Back to top button
error: Content is protected !!