Obit

ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞാര്‍ : ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഞരളംപുഴ ചൂരകുളങ്ങര മോഹനന്‍ (65) ആണ് മരിച്ചത്. മോഹനന്റെ ഭാര്യ രാധാമണി രണ്ട് മാസം മുമ്പ് മരിച്ചിരുന്നു. ഭാര്യയുടെ മരണശേഷം മോഹനന്‍ നിരാശയിലായിരുന്നു. രണ്ടാഴ്ചയായി താന്‍ മരിക്കാന്‍ പോവുകയാണന്ന് സുഹൃത്തുക്കളോട് മോഹനന്‍ പറഞ്ഞിരുന്നു. ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കാഞ്ഞാര്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

 

 

Related Articles

Back to top button
error: Content is protected !!