Thodupuzha

സംരക്ഷണ  ഭിത്തിയിടിഞ്ഞ് വീടു തകര്‍ന്നു

തൊടുപുഴ: മാര്‍ത്തോമ്മയില്‍ കനത്ത മഴയില്‍ സംരക്ഷണ ഭിത്തിയി ഇടിഞ്ഞ് വീടു തകര്‍ന്നു. മറ്റൊരു വീട് അപകടാവസ്ഥില്‍. മാര്‍ത്തോമ്മ വലിയകണ്ടത്തില്‍ ഭാര്‍ഗവി പ്രഭാകരന്റെ വീടാണ് തകര്‍ന്നത്. ശനിയാഴ്ച രാവിലെ 11.30 ഓടെ ആനകെട്ടിപറമ്പില്‍ സലിമിന്റെ വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞ് ഭാര്‍ഗവിയുടെ വീടിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു. വീടിന് പിന്നലെ ഭിത്തി തകര്‍ന്ന് മുറിക്കുള്ളില്‍ കല്ലും മണ്ണും നിറഞ്ഞ നിലയിലാണ്. വീടിന് പിന്നിലെ മുറിയില്‍ ആരും ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി. അപകടം സംഭവിച്ച രണ്ടു വീട്ടിലെയും തൊട്ടുചേര്‍ന്നുള്ള മാറ്റൊരു വീട്ടുകാരെയും വില്ലേജ് ഓഫീസ് അധികൃതര്‍ എത്തി മാറ്റിപ്പാര്‍പ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷീജാ നൗഷാദ്, മെംബര്‍ ബിന്‍സി മാര്‍ട്ടിന്‍, ബ്ലോക്ക് മെംബര്‍ വി.കെ അജിനാസ് തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

Related Articles

Back to top button
error: Content is protected !!