CrimeIdukkiThodupuzha

ഭര്‍ത്താവ് ഭാര്യയെ വെട്ടപ്പരിക്കേല്‍പ്പിച്ചു

 

തൊടുപുഴ: കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്പിച്ചു. ഒളമറ്റം അറയ്ക്കപ്പാറ സ്വദേശിനി സുമി (37) പരിക്കേറ്റത്. സംഭവത്തില്‍ ഭര്‍ത്താവായ അറയ്ക്കപ്പാറ സ്വദേശി മൂലയില്‍ ബെന്നി ജോസഫി(38)ന്റെ പേരില്‍ പോലീസ് വധശ്രമത്തിനു കേസ് എടുത്തു. ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കുട്ടികള്‍ സ്‌കൂളിലേക്ക് പോയ സമയം പണിയ്‌ക്കെന്നു പറഞ്ഞ് പോയ ബെന്നി തിരിച്ച് വീട്ടിലെത്തുകയായിരുന്നു. തലേദിവസം മദ്യപിച്ചെത്തി കോടാലി കൈ കൊണ്ട് കാലിന് അടിച്ച് സുമിയെ പരിക്കേള്‍പ്പിച്ചിരുന്നു. പണിക്ക് പോകാതെ എത്തിയ ബെന്നി വീണതാണെന്ന് പറഞ്ഞ് കാരിക്കോട് ആശുപത്രിയില്‍ കാണിച്ച് സുമിയെ തിരിച്ച് വീട്ടിത്തെിച്ചു. തുടര്‍ന്ന് സുമിയോട് ആഹാരം ഉണ്ടാക്കാത്തതിനെ ചൊല്ലി ബഹളംവെച്ചു. വീട്ടില്‍ കരുതിയിരുന്ന മദ്യം കഴിച്ച ശേഷം ഇയാള്‍ കട്ടിലിനടിയില്‍ ഒളിപ്പിച്ചിരുന്ന വാക്കത്തി ഉപയോഗിച്ച് വെട്ടി പരിക്കേല്‍പ്പിക്കുയായിരുന്നു. കഴുത്തിന് വെട്ടാന്‍ ശ്രമിക്കുന്നതിനിടെ തടയാന്‍ ശ്രമിച്ചതോടെയാണ് സുമിയുടെ കൈകള്‍ക്കും തലയ്ക്കും പരിക്കേറ്റത്. സുമി ബഹളംവെച്ചതോടെ അയല്‍വാസികളെത്തിയാണ് പരിക്കേറ്റ സുമിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇരുവരും നേരത്തെ മേലുകാവിലായിരുന്നു താമസം. ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ടെന്നും മേലുകാവ് സ്റ്റേഷനില് ബെന്നിക്കെതിരെ പരാതികള് ഉണ്ടെന്നും തൊടുപുഴ പോലീസ് പറഞ്ഞു. വധശ്രമത്തിന് ബെന്നിയ്‌ക്കെതിരെ പോലീസ് കേസെടുത്തതോടെ പ്രതി ഒളിവിലാണെന്ന് പോലീസ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!