Thodupuzha

ഇന്ത്യൻ പ്രസിഡൻറിൻ്റെ സ്ഥാനാരോഹണം പതിപ്പള്ളിയിൽ ആഘോഷമാക്കും

മൂലമറ്റം:ഇന്ത്യൻ പ്രസിഡൻറായി
ദ്രൗപദി മുർമൂ അധികാരമേക്കുന്നത് വൻ ആഘോഷമാക്കുവാനാണ് പതിപ്പള്ളി നിവാസികളുടെ തീരുമാനം. വിവിധ ആദിവാസി സംഘടനകളുടെ ആഭിമുഖ്യത്തിലാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നത്. 25 ന് രാവിലെ 10ന് മേമുട്ടം ഗ്രൗണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. 98 ശതമാനം ആദിവാസി ജനവിഭാഗമുള്ള പതിപ്പള്ളിയിൽ 5 ഊര് കൂട്ടങ്ങളുണ്ട്. ഈ മേഖലയിലെ ഏറ്റവും ഉയരത്തിലുള്ള മേമുട്ടം എന്ന ഗ്രാമത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുള്ളത്. പരിപാടിയിലേക്ക് എല്ലാ ജനപ്രതിനിധികളേയും, രാഷ്ട്രീയ നേതാക്കളേയും, മുഴുവൻ സമുദായ സംഘടനാ നേതാക്കളേയും പങ്കെടുപ്പിക്കാനുള്ള ശ്രമം നടന്നു വരുന്നു.
ദ്രൗപദി മുർമൂവിൻ്റെ ഛായ ചിത്രത്തിൽ ഹാരമണിയിച്ചും, മധുര പലഹാരങ്ങളും പാൽപായസവും, കപ്പ, ചേമ്പ് അടക്കം നാടൻ വിഭവങ്ങൾ നൽകിയുമാണ് സത്യപ്രതിജ്ഞ സമയം ആഘോഷമാക്കി മാറ്റുന്നത്..ചെണ്ടമേളം, കോൽകളി തുടങ്ങി വിവിധ താളമേളങ്ങൾ പരിപാടിക്ക് കൊഴുപ്പേകും. കൂടാതെ പതിപ്പള്ളി മേമുട്ടം റോഡിന് ഭ്രൗപദി മുർമൂ റോഡ് എന്ന് നാമകരണം ചെയ്ത് ബോർഡ് സ്ഥാപിക്കും.

തങ്ങളിലൊരാൾ ഇന്ത്യയുടെ പ്രഥമവനിതയായി മാറുമ്പോൾ, അത് തങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമായിട്ടാണ് പതിപ്പള്ളിയിലെ ജനങ്ങൾ കാണുന്നത് .അതിനാൽ തന്നെ കക്ഷിരാഷ്ട്രീയത്തിനതീതമായി എല്ലാവരേയും പങ്കെടുപ്പിച്ച് പരിപാടി വൻവിജയമാക്കുവാനാണ് പതിപ്പള്ളി നിവാസികളുടെ ശ്രമം. പരിപാടിയുടെ വിജയത്തിന് എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണം വാർഡ് മെമ്പർ പി.എ.വേലുക്കുട്ടൻ അഭ്യർത്ഥിച്ചു.

Related Articles

Back to top button
error: Content is protected !!