Vannappuram

പാലത്തിലെ ഇരുമ്പ് തകിട് തെന്നി താഴെക്ക് പതിച്ചു : വയോധികന് ഗുരുതര പരിക്ക്

വണ്ണപ്പുറം: താത്കാലിക പാലത്തിലെ ഇരുമ്പ് തകിട് തെന്നി താഴെക്ക് പതിച്ച് വയോധികന് ഗുരുതര പരിക്ക്. വണ്ണപ്പുറം ചേലച്ചുവട് മൂഞ്ഞനാട്ട് വര്‍ഗീസിനാണ് (83) പരിക്കേറ്റത്. തിങ്കളാഴ്ച പുലര്‍ച്ചെ 6 ഓടെയാണ് അപകടം. വര്‍ഗീസ് രാവിലെ പള്ളിയില്‍ പോകാനായി വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു. നെയ്യശ്ശേരി- തോക്കുമ്പന്‍ റോഡ് നിര്‍മ്മാണത്തിനായി പൊളിച്ച കലുങ്കിന് സമീപം താത്കാലികമായി നിര്‍മ്മിച്ചിട്ടുള്ള ഇരുമ്പ് പാലത്തില്‍ കയറുന്നതിനിടെ ഇരുമ്പ് തകിട് താഴെക്ക് പതിച്ച് വര്‍ഗീസ് തോട്ടിലേക്ക് വീഴുകയായിരുന്നു.

തോടിന് കുറുകെ ഇരുമ്പ് കേഡറില്‍ ഇരുമ്പ് തകിട് നിരത്തിയാണ് താത്കാലിക പാലം കരാര്‍ കമ്പനി നിര്‍മ്മിച്ചിരുന്നത്. എന്നാല്‍ തകിടുകള്‍ സ്‌ക്രൂ ചെയ്യുകയോ കെട്ടുയോ ചെയ്തിരുന്നില്ല ഇതാണ് തകിട് തെന്നി പോകാനും വയോധികന്‍ തോട്ടില്‍ വീഴാനും കാരണം. അപകടം അറിഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ കരാറുകാരന്‍ തകിടുകള്‍ നൂല്‍കമ്പി ഉപയോഗിച്ച് കേഡറുമായി ബന്ധിപ്പിച്ച് പാലം ബലപ്പെടുത്തിയിട്ടുണ്ട്. പരിക്കേറ്റ വര്‍ഗീസിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന് കാരണക്കാരായ കമ്പനി ചികിത്സാ സഹായം പോലും നല്‍കാന്‍ തയ്യാറായിട്ടില്ല. പ്രശ്നത്തില്‍ ജില്ലാകളക്ടര്‍ ഇടപെടണമെന്നാണ് വയോധികന്റ വീട്ടുകാര്‍ ആവശ്യപ്പെടുന്നത്.

 

Related Articles

Back to top button
error: Content is protected !!