ArakkulamLocal Live

ഉരുള്‍പ്പൊട്ടലില്‍ ഭ​യ​ന്നുവി​റ​ച്ച് രാ​ജ​പ്പ​നും കു​ടും​ബ​വും

അ​റ​ക്കു​ളം : ഉ​രു​ള്‍ പൊ​ട്ട​ലി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ന്‍റെ ശ​ബ്ദം കേ​ട്ടാ​ണ് പാ​ട​ത്തി​ല്‍ രാ​ജ​പ്പ​നും കു​ടും​ബ​വും ഓ​ടി മാ​റി​യ​ത്. ത​ല​നാ​രി​ഴ​യ്ക്ക് ദു​ര​ന്തം വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ മ​ഴ​യി​ല്‍ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് അ​റി​യാ​തി​രി​ക്കു​മ്പോ​ഴാ​ണ് ഇ​വ​രു​ടെ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞു വീ​ഴു​ന്ന​ത്.  മ​ണ്ണി​ടി​ഞ്ഞ് വീ​ട് പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ ക​രി​പ്പ​ല​ങ്ങാ​ട് കു​ള​പ്പു​റം ഭാ​ഗ​ത്താ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ല്‍ ഉ​രു​ള്‍​പൊ​ട്ട​ലു​ണ്ടാ​യ​ത്. പാ​ട​ത്തി​ല്‍ രാ​ജ​പ്പ​ന്‍റെ​യും ക​ക്കാ​ട്ട് ക​ല്യാ​ണി​യു​ടെ​യും വീ​ടു​ക​ള്‍ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ ത​ക​ര്‍​ന്നു. ഉ​രു​ള്‍​പൊ​ട്ട​ല്‍ ഉ​ണ്ടാ​യ സ​മ​യ​ത്ത് രാ​ജ​പ്പ​ന്‍റെ ഭാ​ര്യ തി​ലോ​ത്ത​മ, മ​ക​ന്‍ രാ​ഹു​ല്‍ രാ​ജ്, ഭാ​ര്യ അ​നു​ജ, ഇ​വ​രു​ടെ മ​ക്ക​ളാ​യ അ​ശ്വ​ദേ​വ് (8), ആ​രു​ണ്യ (6), തി​ലോ​ത്ത​മ്മ​യു​ടെ സ​ഹോ​ദ​രി പ്രേ​മ, ഇ​വ​രു​ടെ മ​ക​ളാ​യ അ​ര്‍​ച്ച​ന എ​ന്നി​വ​രാ​ണ് വീ​ട്ടി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.  ഉ​രു​ള്‍​പൊ​ട്ടി​യൊ​ഴു​കി വീ​ട് ത​ക​ര്‍​ന്നെ​ങ്കി​ലും ഇ​ടി​ഞ്ഞു വീ​ഴാ​ത്ത​തി​നാ​ല്‍ എ​ല്ലാ​വ​രും അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. രാ​ഹു​ല്‍ രാ​ജി​ന്‍റെ ഭാ​ര്യ അ​നു​ജ മു​റി​യി​ല്‍ കു​ടു​ങ്ങി​പ്പോ​യി. ഇ​വ​രു​ടെ ദേ​ഹ​ത്തേ​ക്കു മ​ണ്ണ് വീ​ണെ​ങ്കി​ലും കാ​ലു മാ​ത്ര​മേ മൂ​ടി​പ്പോ​യു​ള്ളു. അ​തി​നാ​ല്‍ ത​ല​നാ​രി​ഴ​യ്ക്ക് ഇ​വ​ര്‍ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​ഗ്‌​നി​ര​ക്ഷാ​സേ​ന എ​ത്തി ക​ത​ക് വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് ഇ​വ​രെ ര​ക്ഷി​ച്ച​ത്.   ക​ക്കാ​ട്ട് ക​ല്യാ​ണി​യു​ടെ വീ​ട് മ​ണ്ണ് മൂ​ടി​യ നി​ല​യി​ലാ​ണ്. ഇ​വ​ര്‍ പൂ​ച്ച​പ്ര​യി​ലു​ള്ള മ​ക​ളു​ടെ വീ​ട്ടി​ലേ​ക്ക് ഉ​ച്ച​യോ​ടെ പോ​യ​തി​നാ​ല്‍ ദു​ര​ന്ത​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ടു. ഇ​വ​രു​ടെ വി​ടു​ക​ള്‍​ക്ക് പു​റ​മേ കോ​ഴി​പ്പി​ള്ളി നാ​രാ​യ​ണ​ന്‍, ക​ള്ളി​കാ​ട്ട് കു​ഞ്ഞ​പ്പ​ന്‍ എ​ന്നി​വ​രു​ടെ വീ​ടി​നും നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ചു. ര​ക്ഷി​ച്ച​ത് അ​തി​സാ​ഹ​സി​ക​മാ​യി.

രക്ഷിച്ചത് അതിസാഹസികമായി

പ​ന്നി​മ​റ്റം :  ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ വി​റ​ങ്ങ​ലി​ച്ച് വെ​ള്ളി​യാ​മ​റ്റം പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല. പ​ഞ്ചാ​യ​ത്തി​ലെ പൂ​ച്ച​പ്ര ദേ​വ​രു​പാ​റ​യ്ക്ക് സ​മീ​പം കു​ള​പു​റ​ത്തും കു​രു​തി​ക്കു​ളം പൂ​ച്ച​പ്ര​യി​ലു​മാ​ണ് ഉ​രു​ള്‍ പൊ​ട്ടി​യ​ത്.  കു​ള​പ്പു​റ​ത്ത് ഉ​രു​ള്‍​പൊ​ട്ട​ലി​ല്‍ കു​ടു​ങ്ങി​യ കു​ടും​ബ​ത്തെ വെ​ള്ളി​യാ​ഴ്ച രാ​ത്രി സാ​ഹ​സി​ക​മാ​യാ​ണ് ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തൊ​ട്ട​ടു​ത്തു നി​ന്ന പ​ന വെ​ട്ടി വെ​ള്ള​മൊ​ഴു​ക്കി​നു കു​റു​കെ​യി​ട്ടാ​ണ് ഒ​റ്റ​പ്പെ​ട്ട കോ​ഴി​ക്കാ​ട്ട് നാ​രാ​യ​ണ​ന്‍റെ കു​ടും​ബ​ത്തെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. ഈ ​സ​മ​യ​ത്ത് വീ​ട്ടി​ല്‍ നാ​രാ​യ​ണ​ന്‍റെ ഭാ​ര്യ ജ​ഗ​ദ​മ്മ, മ​ക​ന്‍ സു​നി​ല്‍, ഭാ​ര്യ ജ്യോ​തി, മ​ക​ന്‍ സി​ദ്ധാ​ര്‍​ഥ് എ​ന്നി​വ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.  വെ​ള്ളി​യാ​മ​റ്റ​ത്ത് ര​ണ്ടു ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ള്‍ തു​റ​ന്നു. പ​ന്നി​മ​റ്റം സെ​ന്‍റ് ജോ​സ​ഫ് എ​ല്‍​പി സ്‌​കൂ​ളി​ല്‍ മൂ​ന്നു കു​ടും​ബ​ങ്ങ​ളും വെ​ള്ളി​യാ​മ​റ്റം ക്രൈ​സ്റ്റ് കിം​ഗ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ മൂ​ന്നു കു​ടും​ബ​ങ്ങ​ളു​മാ​ണു​ള്ള​ത്.  ഇ​വ​ര്‍​ക്കാ​യി പ​ഞ്ചാ​യ​ത്തും റ​വ​ന്യു​വ​കു​പ്പും മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദു​രി​താ​ശ്വാ​സ ക്യാ​മ്പും ത​ക​ര്‍​ന്ന പാ​ല​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പ്ര​ഫ. എം.​ജെ. ജേ​ക്ക​ബ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദു ബി​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ വി.​കെ. കൃ​ഷ്ണ​ന്‍, മോ​ഹ​ന​ന്‍ പു​തു​ശേ​രി, ഷേ​ര്‍​ളി കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സ​ന്ദ​ര്‍​ശി​ച്ചു.  തൊ​ടു​പു​ഴ ത​ഹ​സി​ല്‍​ദാ​ര്‍ എ.​എ​സ്. ബി​ജി​മോ​ള്‍, അ​റ​ക്കു​ളം വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ല​ക്ഷ്മി മോ​ഹ​ന്‍, താ​ലൂ​ക്ക് ദു​ര​ന്ത നി​വാ​ര​ണ അം​ഗ​ങ്ങ​ളാ​യ ജി. ​സു​നീ​ഷ്, മു​ഹ​മ്മ​ദ് നി​സാ​ര്‍, ആ​ര്‍. ബി​ജു​മോ​ന്‍ എ​ന്നി​വ​രും ദു​രി​ത​ബാ​ധി​ത മേ​ഖ​ല​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ചു നാ​ശ​ന​ഷ്ട​ങ്ങ​ള്‍ വി​ല​യി​രു​ത്തി.

Related Articles

Back to top button
error: Content is protected !!