ChuttuvattomThodupuzha

തൊടുപുഴയില്‍ പോലീസ് കൈയ്യേറിയ ഭൂമി കോടതി നിര്‍ദ്ദേശപ്രകാരം അളന്നു തിരിച്ചു

തൊടുപുഴ: പോലീസ് ബലമായി കൈയ്യേറിയ ഭൂമി കോടതി നിര്‍ദ്ദേശ പ്രകാരം അളന്നു തിരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവായിരുന്ന മാരിയില്‍ കൃഷ്ണന്‍ നായരുടെ കുടുംബ വക സ്ഥലമാണ് കോടതി നിര്‍ദ്ദേശമനുസരിച്ച് അളന്നു തിരിച്ചത്. 2016 ഫെബ്രുവരി രണ്ടിന് തൊടുപുഴ സി.ഐ ആയിരുന്ന എന്‍.ജി.ശ്രീമോന്റെ നേത്യത്വത്തില്‍ ഹിറ്റാച്ചി ഉപയോഗിച്ച് സ്വകാര്യ ഭൂമി ഇടിച്ച് നിരത്തുകയായിരുന്നു. പോലീസ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന ക്യാന്റീന്‍ വിപുലപ്പെടുത്തുന്നതിനാണ് സ്വകാര്യ ഭൂമി പോലീസ് കൈയേറിയത്. ഈ സംഭവത്തില്‍ തൊടുപുഴ മുന്‍സിഫ് കോടതിയില്‍ നില നില്‍ക്കുന്ന കേസുമായി ബന്ധപ്പെട്ടാണ് കോടതി നിര്‍ദ്ദേശപ്രകാരം അഭിഭാഷക കമ്മീഷന്റെ നേത്യത്വത്തില്‍ താലൂക്ക് സര്‍വേയര്‍ ഭൂമി അളന്നു തിരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സി.ഐ. ശ്രീമോനെതിരെ ക്രിമിനല്‍ കേസും എടുത്തിരുന്നു. അഡ്വ. ബിജു പറയന്നിലം മുഖേന മാരിയില്‍ കൃഷ്ണന്‍ നായരുടെ സഹോദരന്‍ എം.കെ.ദത്തന്‍ ഫയല്‍ ചെയ്ത കേസിലാണ് നടപടി.

Related Articles

Back to top button
error: Content is protected !!