Thodupuzha

ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളു​ടെ ന​മ്പ​റി​ന്‍റെ അ​വ​സാ​ന​ത്തെ നാ​ല​ക്കം ഒ​രേ​രീ​തി​യി​ൽ വ​രു​ന്ന​വി​ധം സെ​റ്റാ​ക്കി ക്രമക്കേട്

തൊ​ടു​പു​ഴ: ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളു​ടെ ന​ന്പ​റി​ന്‍റെ അ​വ​സാ​ന​ത്തെ നാ​ല​ക്കം ഒ​രേ​രീ​തി​യി​ൽ വ​രു​ന്ന​വി​ധം സെ​റ്റാ​ക്കി അ​ന​ധി​കൃ​ത വി​ൽ​പ​ന ന​ട​ത്തു​ന്ന​ത് ത​ട​യാ​ൻ കേ​ര​ള ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ന​ട​ത്തി​യ റെ​യ്ഡി​ൽ ഒ​രു ലോ​ട്ട​റി വി​ൽ​പ​ന കേ​ന്ദ്ര​ത്തി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി.

 

ഇ​ന്ന​ലെ രാ​വി​ലെ ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ ലി​സി​യാ​മ്മ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​രി​ങ്കു​ന്നം മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ന​ധി​കൃ​ത സെ​റ്റ് വി​ൽ​പ​ന പി​ടി​കൂ​ടി​യ​ത്. ക​രി​ങ്കു​ന്നം മേ​ഖ​ല​യി​ലെ ലോ​ട്ട​റി വി​ൽ​പ​ന സ്ഥാ​പ​ന​ങ്ങ​ളെ​കു​റി​ച്ച് പ​രാ​തി ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ആ​ദ്യ​പ​ടി​യെ​ന്ന നി​ല​യി​ൽ ലോ​ട്ട​റി വി​ൽ​പ​ന​ക്കാ​ര​ന് കാ​ര​ണം​കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കും.

 

ഇ​ത്ത​ര​ത്തി​ൽ വി​ൽ​പ​ന ന​ട​ത്തു​ന്ന​വ​രു​ടെ എ​ജ​ൻ​സി റ​ദ്ദാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി ഡ​യ​റ​ക്ട​റോ​ട് ശി​പാ​ർ​ശ ചെ​യ്യു​മെ​ന്ന് ജി​ല്ലാ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പോ​ലീ​സി​ന്‍റെ​യും ജി​എ​സ്ടി വ​കു​പ്പി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധ​ന​ക​ൾ കൂ​ടു​ത​ൽ ന​ട​ത്താ​നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ലോ​ട്ട​റി റെ​ഗു​ലേ​ഷ​ൻ റൂ​ൾ​സ് പ്ര​കാ​രം നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

 

ക​രി​ങ്കു​ന്നം എ​സ്എ​ച്ച്ഒ പ്രി​ൻ​സ് ജോ​സ​ഫി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​സി. ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ഓ​ഫീ​സ​ർ ക്രി​സ്റ്റി മൈ​ക്കി​ൾ, സീ​നി​യ​ർ ക്ല​ർ​ക്കു​മാ​രാ​യ ഷാ​ൻ സോ​മ​ൻ, ഡി​സൂ​സ് ജോ​ർ​ജ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Related Articles

Back to top button
error: Content is protected !!