ChuttuvattomThodupuzha

മഹിളാ സമന്വയ വേദി സ്ത്രീ ശക്തി സംഗമം നടത്തി

തൊടുപുഴ: മഹിളാ സമന്വയ വേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സ്ത്രീ ശക്തി സംഗമം അമൃതാനന്ദമയി മഠം ബ്രഹ്‌മചാരിണി സ്വാമിനി വിവിക്താനന്ദ ഉദ്ഘാടനം ചെയ്തു. രാഷ്ടീയ സ്വയം സേവക സംഘം മുന്‍ അഖില ഭാരതീയ കാര്യകാരിണി അംഗം എസ്. സേതുമാധവന്‍ മുഖ്യ പ്രഭാഷണം നടത്തി. ലളിത ശ്രീകുമാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. വിശ്വ ആയുര്‍വേദ പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷ
ഡോ.ടി.ആര്‍.ജയലക്ഷ്മി അമ്മാള്‍ ഭാരതീയ സ്ത്രീ സങ്കല്പം എന്ന വിഷയത്തിലും, രാഷ്ട്ര സേവികാ സമിതി പ്രാന്തനിധി പ്രമുഖ് അഡ്വ. ജി.മഹേശ്വരി സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തിലും, സീനിയര്‍ സെന്‍ട്രല്‍ ഗവ. സ്റ്റാന്‍ഡിംഗ് കൗണ്‍സില്‍ അംഗം അഡ്വ. ഒ.എം. ശാലീന വികസനത്തില്‍ സ്ത്രീകളുടെ പങ്ക് എന്ന വിഷയത്തിലും ക്ലാസുകള്‍ നയിച്ചു. സംഘാടക സമിതി സംയോജക അഡ്വ. ശ്രീവിദ്യ രാജേഷ്, സരള ഗോപാലകൃഷ്ണന്‍, ഡോ.സിന്ധു രാജീവ്, മായ ഗോപി തുടങ്ങിയവര്‍ പ്രസംഗിച്ചു

 

Related Articles

Back to top button
error: Content is protected !!