ChuttuvattomThodupuzha

മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ പൊതുസമ്മേളനം നടത്തി

തൊടുപുഴ: മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (റെഡ് ഫ്‌ളാഗ്) ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി പി.സി. ഉണ്ണിച്ചെക്കന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയംഗം സച്ചിന്‍ കെ. ടോമി അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.കെ. ദിലീപ്,  ബാബു മഞ്ഞള്ളൂര്‍, സി.ജെ. സുരേഷ് ശര്‍മ്മ, സി.എസ്. രാജു, കെ.എ. സദാശിവന്‍ എന്നിവര്‍ പ്രസംഗിച്ചു. പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം പ്രഫ. കെ.എസ്. ടോമി പതാക ഉയര്‍ത്തി. പ്രതിനിധി സമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം ഫ്രെഡി കെ. താഴത്ത് ഉദ്ഘാടനം ചെയ്തു. സമ്മേളനം ബാബു മഞ്ഞള്ളൂര്‍ സെക്രട്ടറിയായും പ്രൊഫ. കെ.എസ്. ടോമി, കെ.എ. സദാശിവന്‍, സച്ചിന്‍ കെ. ടോമി   എന്നിവര്‍ അംഗങ്ങളായുമുള്ള ജില്ലാ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!