Thodupuzha

കട്ടില്‍ വിതരണം ചെയ്തു

തൊടുപുഴ :  നഗരസഭ ജനറല്‍ വിഭാഗം വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കല്‍ എന്ന പദ്ധതിയില്‍പ്പെടുത്തി 35 വാര്‍ഡുകളില്‍ നിന്നും അര്‍ഹരായ 3 വീതം ഗുണഭോക്താക്കള്‍ക്ക് കട്ടിലുകള്‍ വിതരണം ചെയ്തു.

നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജെസ്സി ജോണി അദ്ധ്യക്ഷത വഹിച്ച യോഗം ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ബിന്ദു പത്മകുമാര്‍, റ്റി.എസ്. രാജന്‍, മുഹമ്മദ് അഫ്‌സല്‍, മുനിസിപ്പല്‍ ജീവനക്കാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

ചിത്രം

തൊടുപുഴ നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജ്ജ് വയോജനങ്ങള്‍ക്ക് കട്ടില്‍ നല്‍കല്‍ പദ്ധതി ഉദ്ഘാടനം ചെയ്യുന്നു.

Related Articles

Back to top button
error: Content is protected !!