Thodupuzha

മധ്യവയസ്‌കനെ വാട്ടര്‍ ടാങ്കിനുള്ളില്‍  മരിച്ച നിലയില്‍ കണ്ടെത്തി

തൊടുപുഴ: മധ്യവയസ്‌കനെ വാട്ടര്‍ ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെട്ടിമറ്റം നെല്ലിക്കുന്നേല്‍ എന്‍.കെ ബൈജുവിനെയാണ് (52) ബുധനാഴ്ച രാവിലെ വീടിന്റെ പിന്നാമ്പുറത്ത് വെച്ചിരുന്ന വാട്ടര്‍ ടാങ്കില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടത്. വീട്ടില്‍ കുറച്ച് ദിവസങ്ങളായി ബൈജു തനിച്ചാണ് താമസിച്ചിരുന്നത്. ഏതാനും ദിവസങ്ങളായി ഇയാളെ പുറത്ത് കാണാനില്ലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ബുധനാഴ്ച ബൈജുവിന്റെ അമ്മ തിരക്കി എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീര്‍ണിച്ച മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. ഫോറന്‍സിക് വിദഗ്ധര്‍ എത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: ഭവാനി മക്കള്‍: അനീഷ്, അമ്പിളി.

Related Articles

Back to top button
error: Content is protected !!