ChuttuvattomThodupuzha

നഗരപരിധിയില്‍ അപകടഭീഷണി സൃഷ്ടിച്ചിരുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു നീക്കി നഗരസഭ

തൊടുപുഴ: നഗരപരിധിയില്‍ നഗരസഭയുടെ അധീനതയിലുള്ള സ്ഥലത്ത് അപകട ഭീഷണി സൃഷ്ടിക്കുന്ന മരങ്ങളുടെ ശിഖരങ്ങള്‍ മുറിച്ചു നീക്കി. നഗരസഭയില്‍ കൂടിയ ട്രീ കമ്മിറ്റിയുടെ തീരുമാനപ്രകാരവും ഇടുക്കി ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ കളക്ടറുടെ ഉത്തരവ് പ്രകാരവും ഡോ. എപിജെ അബ്ദുല്‍ കലാം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, വെങ്ങല്ലൂര്‍ മുനിസിപ്പല്‍ യു പി സ്‌കൂള്‍, കാഞ്ഞിരമറ്റം ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അപകട ഭീഷണി സൃഷ്ടിച്ചിരുന്ന മരങ്ങളുടെ ശിഖരങ്ങളും മുനിസിപ്പല്‍ പാര്‍ക്കിനുള്ളിലും അമ്പലം ബൈപ്പാസ് റോഡിലേക്ക് ചാഞ്ഞു കിടന്നതും ഗതാഗതത്തിനും പൊതുജനങ്ങള്‍ക്കും ഭീഷണി സൃഷ്ടിച്ചിരുന്ന മരങ്ങളുടെ ശിഖരങ്ങളുമാണ് മുറിച്ചു നീക്കം ചെയ്തത്. അപകട ഭീഷണി ഒഴിവാക്കിയതായി മുനിസിപ്പല്‍ സെക്രട്ടറി ബിജുമോന്‍ ജേക്കബ് അറിയിച്ചു. നഗരസഭ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ പ്രജീഷ് കുമാര്‍, സതീശന്‍ വി.പി എന്നിവര്‍ പ്രവര്‍ത്തികള്‍ക്ക് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!