Thodupuzha

എന്‍.ജി.ഒ യൂണിയന്‍ പ്രതിഷേധ പ്രകടനം നടത്തി

തൊടുപുഴ: ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് വിഭാഗം ജീവനക്കാരുടെ വിവിധ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് എന്‍.ജി.ഒ യൂണിയന്റെ നേതൃത്വത്തില്‍ ജില്ലാ ഓഫീസിനു മുന്നിലും, ബ്ലോക്ക് പി.എച്ച്.സി കള്‍ക്കു മുന്നിലും ജീവനക്കാര്‍ പ്രകടനം നടത്തി. മുട്ടം സി.എച്ച്.സിയില്‍ നടന്ന പ്രതിഷേധ പ്രകടനം എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ടി.എം ഹാജറ ഉദ്ഘാടനം ചെയ്തു. പുറപ്പുഴ സി.എച്ച്.സിയില്‍ ജില്ലാ പ്രസിഡന്റ് കെ.കെ പ്രസുഭകുമാറും

കുമളിയില്‍ ജില്ലാ സെക്രട്ടറി എസ്. സുനില്‍കുമാറും ഇടുക്കി ജില്ലാ മെഡിക്കല്‍ ഓഫീസിനു മുന്നില്‍ ജില്ലാ ജോ. സെക്രട്ടറി വി.എസ് സുനിലും കട്ടപ്പനയില്‍ ജില്ലാ ട്രഷറര്‍ കെ.സി സജീവനും

പാമ്പാടുംപാറ സി.എച്ച്.സി യില്‍ ജില്ലാ വൈസ് പ്രസിഡന്റ് എം.എ സുരേഷും

രാജാക്കാട് സി.എച്ച്.സിയില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.എ ജയകുമാറും അടിമാലിയിലും ദേവികുളത്തും ജില്ലാ കമ്മിറ്റി അംഗം കെ. ശിവാനന്ദനും ചിന്നക്കനാല്‍ സി.എച്ച്.സിയില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജി. ജോസും ഉദ്ഘാടനം ചെയ്തു.

Related Articles

Back to top button
error: Content is protected !!