ChuttuvattomThodupuzha

കോലാനി അമരംകാവ് ദേവി ഭാഗവത നവാഹത്തിന്റെ നോട്ടീസ് പ്രകാശന ചടങ്ങ് നടന്നു

തൊടുപുഴ: കോലാനി അമരംകാവ് ദേവീക്ഷേത്രത്തിൽ നടക്കുന്ന ദേവി ഭാഗവത നവാഹത്തിന്റെ നോട്ടീസ് പ്രകാശന ചടങ്ങ് ക്ഷേത്രത്തിൽ നടന്നു. നോട്ടീസിന്റെ ആദ്യ പതിപ്പ്  അനിമോൻ നന്ദനം  പ്രകാശനം ചെയ്തു. നവാഹയജ്ഞത്തിലേക്കുള്ള ആദ്യ സംഭാവനയും  അനിമോൻ നന്ദനം ദേവസ്വം പ്രസിഡന്റ്‌ ഭാസ്കരൻ നായർ ഒഴിവാരത്തിന് കൈമാറി. ഒക്ടോബർ മാസം 13 മുതൽ 22 വരെ നടക്കുന്ന  ദേവിഭാഗവതതിനുള്ള സമർപ്പണം കാവനാൽ .എൻ രവീന്ദ്രൻ നവാഹം വർക്കിംഗ് ചെയർമാൻ വി.കെ.ബിജുവിന് കൈമാറി. ചടങ്ങിൽ ക്ഷേത്രം ഭരണസമിതി, നവാഹം സ്വാഗതസംഘം, മാതൃസമിതി എന്നിവയിലെ അംഗങ്ങൾ പങ്കെടുത്തു.
അമരംകാവ് ദേവീക്ഷേത്രത്തിൽ വരുന്ന നവരാത്രിയോട് അനുബന്ധിച്ച് ഒക്ടോബർ 13 മുതൽ 22 വരെയാണ് ദേവീ  ഭാഗവതയജ്ഞം നടത്തപ്പെടുന്നത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കാവനാട് രാമൻ നമ്പൂതിരി മുഖ്യ യജ്ഞാചാര്യനായി നടത്തുന്ന ദേവീ ഭാഗവത നവാഹത്തിന്റെ ഉദ്ഘാടനം ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ നിർവ്വഹിക്കും. ഇപ്പോഴത്തെ ഗുരുവായൂർ മേൽശാന്തി വേദരത്നം ഡോ. തോട്ടത്തിൽ ശിവകരൻ നമ്പൂതിരി മുഖ്യ പ്രഭാഷണം നടത്തും. ക്ഷേത്രം തന്ത്രി  ബ്രഹ്മശ്രീ കാവനാട് പരമേശ്വരൻ നമ്പൂതിരി ആശംസയർപ്പിക്കും. പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെ കുറിച്ച് ഒക്ടോബർ 21 ശനിയാഴ്ച നടത്തുന്ന സെമിനാറിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ മുഖ്യ അതിഥിയായി പങ്കെടുക്കും.
ആയിരത്തോളം പൂജിച്ച സസ്യ, വൃക്ഷ തൈകൾ വിതരണം ചെയ്യുന്ന സദസ്സിൽ പ്രമുഖ പരസ്ഥിതി പ്രവർത്തകനും മുൻ ഡി.എഫ്.ഒയുമായ ഡോ.ഇന്ദുചൂഡൻ ക്ളാസ്സ് നയിക്കും. 23 ഞായറാഴ്ച രാവിലെ 10.30 മുതൽ 12.30 വരെ  ” ആരോഗ്യ സംരക്ഷണത്തിൽ ഭക്ഷണത്തിന്റെയും ആയുർവേദത്തിന്റെയും പ്രസക്തി ” എന്ന വിഷയത്തെ അഥീകരിച്ച്  നടത്തുന്ന ചർച്ചയിൽ ധന്വന്തരീ വൈദ്യശാല, ശ്രീധരീയം , നാഗാർജുന, ബ്രാഹ്മിൺസ്  എന്നീ സ്ഥാപനങ്ങളിലെ പ്രമുഖർ പങ്കെടുക്കും. തൊടുപുഴയിലെ പ്രമുഖ ആയുര്‍വ്വേദ ഡോ. സുരേഷ് കാവുംപുറത്ത് ചർച്ച നയിക്കും. പാരായണ പ്രഭാഷണത്തോടൊപ്പം വിവിധ കലാപരിപാടികൾ. സംഗീതാർച്ചന തുടങ്ങിയവയും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!