Thodupuzha

വയോധികന്‍ കിണറ്റില്‍ വീണു മരിച്ചു

തൊടുപുഴ: വയോധികന്‍ കിണറ്റില്‍ വീണ് മരിച്ചു.മണക്കാട് ആല്‍പ്പാറ മാളിയേക്കല്‍ ജോസഫ് മത്തായി(95)നെയാണ് വീടിനു സമീപത്തെ പുരയിടത്തിലെ കിണറ്റില്‍ വീണനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. വിവരം അറിയിച്ചതനുസരിച്ച് തൊടുപുഴയില്‍ നിന്നുഫയര്‍ ഫോഴ്സും പോലീസും സ്ഥലത്തെത്തി ആളെ കരയ്ക്കുകയറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാല്‍വഴുതി അബദ്ധത്തില്‍ കിണറ്റില്‍ വീണതാകാമെന്നാണ് നിഗമനം. 20 അടിയോളം താഴ്ചയുള്ള കിണറ്റില്‍ പത്തടിയോളം വെള്ളമുണ്ടായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സംസ്‌കാരം പിന്നീട്. ഭാര്യ പരേതയായ മോനിക്കുട്ടി.മക്കള്‍:ലീലാമ്മ, പരേതയായ വല്‍സ,സിസ്റ്റര്‍ ജെസി, ടോമി, സിസ്റ്റര്‍ സാലി, റോയി.മരുമക്കള്‍:മോന്‍സി,ജോബി.

Related Articles

Back to top button
error: Content is protected !!