Keralapolitics

ജനങ്ങളെ കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറാകണം ; ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ പലതും കിട്ടിയില്ല ; തുറന്നടിച്ച് തോമസ് ഐസക്

തിരുവനന്തപുരം : ലോക് സഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം തുറന്നടിച്ച് സിപിഐഎം നേതാവ് ഡോ. ടിഎം തോമസ് ഐസക്. ജനങ്ങളെ കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്ന് തോമസ് ഐസക് പറയുന്നു. ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് തോമസ് ഐസകിന്റെ പ്രതികരണം. തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി അനുഭാവികളുടെ വോട്ട് പോലും ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.പാര്‍ട്ടി ജനങ്ങളുടേതാണെന്നും പാര്‍ട്ടിക്കുള്ളില്‍ അച്ചടക്കം സ്വയം തീരുമാനിച്ചെടുക്കണമെന്നും തോമസ് ഐസക് പറയുന്നു. തുറന്ന മനസോടെ ജനങ്ങളുടെ വിമര്‍ശനങ്ങള്‍ കേള്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ലോക് സഭാ തെരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് തോറ്റു എന്നത് കൃത്യമായ പരിശോധിക്കണമെന്നും അത് തിരുത്തണമെന്നും അഭിമുഖത്തില്‍ തോമസ് ഐസക് പറഞ്ഞു. സൈബര്‍ സഖാക്കളെയും തോമസ് ഐസക് വിമര്‍ശിച്ചു. സോഷ്യല്‍ മീഡിയയില്‍ എന്തുമാകാമെന്ന് ആയിരിക്കുമെന്ന് അദ്ദേഹം വിമര്‍ശിച്ചു. സൈബര്‍ സഖാക്കള്‍ നിഷ്പക്ഷരെ പാര്‍ട്ടിയില്‍ നിന്ന് അകറ്റുന്ന സമീപനം അവസാനിപ്പിക്കണമെന്ന് തോമസ് ഐസക് ആവശ്യപ്പെട്ടു. പാര്‍ട്ടിക്കുള്ളില്‍ പറയേണ്ടത് പാര്‍ട്ടിക്കുള്ളില്‍ പറയണമെന്ന് അദ്ദേഹം പറഞ്ഞു. സൈബര്‍ പോരളികള്‍ അഡ്രസ് ചെയ്യേണ്ടത് പക്ഷമില്ലാത്തവരെയാണെന്നും തോമസ് കൂട്ടിച്ചേര്‍ത്തു.

 

Related Articles

Back to top button
error: Content is protected !!