Thodupuzha

പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ധര്‍ണ നടത്തി

തൊടുപുഴ: പെന്‍ഷന്‍കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയായ മെഡിസെപ്പ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തില്‍ തൊടുപുഴ മിനി സിവില്‍ സ്‌റ്റേഷനു മുന്നില്‍ ധര്‍ണ നടത്തി. ടി.എ. ജോസഫിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് ടി.ജെ. പീറ്റര്‍ ഉദ്ഘാടനം ചെയ്തു. ഐവാന്‍ സെബാസ്റ്റിയന്‍, സി.ഇ. മൈതീന്‍ ഹാജി, കെ.എസ്. ഹസന്‍കുട്ടി, എ. പോള്‍രാജ്, ജോജോ ജെയിംസ്, എസ്. ഇളംങ്കോ, റോയി സെബാസ്റ്റിയന്‍, കെ.എന്‍. ശിവദാസ്, റോയി ടി. ജോസ്ആന്റണി, ഗര്‍വാസീസ് കെ. സഖറിയാസ്, എം.ഐ. സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!