ChuttuvattomIdukkiThodupuzha

ഇടുക്കി ജില്ലയുടെ പോലീസ് തലപ്പത്ത് ഇനി ടി.കെ. വിഷ്ണു പ്രദീപ്

ഇടുക്കി: സംസ്ഥാനത്ത് ഒമ്പത് പോലീസ് ജില്ലകളിൽ പുതിയ മേധാവികളെ നിയമിച്ച് പോലീസിൽ അഴിച്ചുപണി. ഇടുക്കി ജില്ലയുടെ പുതിയ മേധാവിയായി ടി.കെ. വിഷ്ണു പ്രദീപ് സ്ഥാനമേറ്റു. കെഎപി നാലാം ബറ്റാലിയൻ കമാന്റന്റ് കൂടിയാണ് കാസർ​ഗോ‍ഡ് സ്വദേശിയായ ഈ യുവ ഐപിഎസുകാരൻ. മുൻ എസ്പി വി.യു. കുര്യാക്കോസ് പോലീസ് ട്രെയിനിം​ഗ് കോളേജ് പ്രിൻസിപ്പിലാകും.

കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു പഠനത്തിന് ശേഷം തിരുവനന്തപുരത്തെ മോഹൻദാസ് എഞ്ചിനീയറിം​ഗ് കോളേജിൽ നിന്നും പഠനം പൂർത്തി ആക്കി. തുടർന്ന് ചെന്നൈയിലും മുംബൈയിലും ഐ.റ്റി മേഖലയിൽ ജോലി ചെയ്തിരുന്നു. 2013ൽ ജോലി ഉപേക്ഷിച്ച് ‌സിവിൽ സർവീസ് പരീക്ഷ എഴുതി സ്വപ്നത്തിലേയ്ക്ക് എത്തി.

Related Articles

Back to top button
error: Content is protected !!