ChuttuvattomThodupuzha

കനത്ത മഴയില്‍ കിണറിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു

അരിക്കുഴ: കനത്ത മഴയില്‍ പഞ്ചായത്ത് കിണറിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണു. മണക്കാട് പഞ്ചായത്തിലെ പാറക്കടവ് – കൊട്ടാറ്റ് ക്ഷേത്രം റോഡിനു സമീപത്തെ പഞ്ചായത്ത് കിണറാണ് ഇടിഞ്ഞത്. കിണറിനു ചുറ്റുമുള്ള കരിങ്കല്‍ കെട്ടാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞുവീണത്. വര്‍ഷങ്ങള്‍ പഴക്കമുള്ള പഞ്ചായത്ത് കിണറാണിത്. ഇതിനോട് ചേര്‍ന്നു തന്നെയാണ് റോഡ് കടന്നു പോകുന്നത്. കിണര്‍ ഇടിഞ്ഞതോടെ ഇതുവഴിയുള്ള വാഹനഗതാഗതം പ്രതിസന്ധിയിലായി. ഒട്ടേറെ കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തേയ്ക്ക് ഇപ്പോള്‍ വാഹനഗതാഗതം തടസപ്പെട്ട നിലയിലാണ്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടാതിരിക്കാനായി മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ച് വേലി കെട്ടിയിരിക്കുകയാണ് നാട്ടുകാര്‍.
കിണറിലെ കല്‍ക്കെട്ട് അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് റിംഗ് ഇറക്കി സുരക്ഷിതമാക്കുന്നതിനായി നേരത്തെ പഞ്ചായത്ത് എസ്റ്റിമേറ്റ് എടുത്തിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ ഭരണാനുമതി നല്‍കാനായില്ല. ഇതിനിടെയാണ് കഴിഞ്ഞ ദിവസത്തെ മഴയില്‍ കിണര്‍ കൂടുതലായി ഇടിഞ്ഞത്. അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് കിണറിന്റെ സംരക്ഷണഭിത്തി നിര്‍മിക്കുന്നതിനായി അനുമതിതേടി ജില്ലാ കളക്ടര്‍ക്ക് കത്തു നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് പഞ്ചായത്ത് അധികൃതര്‍.

 

Related Articles

Back to top button
error: Content is protected !!