ChuttuvattomThodupuzha

മഴ ശക്തം; വീട് പൂര്‍ണ്ണമായും തകര്‍ന്നു

തൊടുപുഴ: മഴ വീണ്ടും ശക്തം. ഇരുട്ടുതോട് കോലടിയില്‍ ഷിബി സന്തോഷിന്റെ വീടാണ് തകര്‍ന്നത്. ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞുണ്ടായ മഴയുടേയും കാറ്റിന്റേയും ആഖാതത്തില്‍ അഞ്ച് സെന്റ് പുരയിടത്തിലെ വീടാണ് പൂര്‍ണ്ണമായും തകര്‍ന്നത്. ഷിബിയും മകളും മാത്രമാണ് ഈ സമയം ഇവിടെ ഉണ്ടായിരുന്നത്. ഇവര്‍ പുറത്തേക്കിറങ്ങിയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു. ഭര്‍ത്താവു മരിച്ച ഷിബിയും മൂന്നു മക്കളും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കനത്ത മഴയില്‍ വീട് തകര്‍ന്ന ഷിബിയും കുടുംബവും ബന്ധുവീട്ടിലാണിപ്പോള്‍ കഴിയുന്നത്. വീട്ടുപകരണങ്ങള്‍ സമീപത്തെ വീട്ടിലേക്ക് മാറ്റി. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടോണി കുര്യാക്കോസിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്, വില്ലേജ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

 

Related Articles

Back to top button
error: Content is protected !!