ChuttuvattomThodupuzha

സെക്കന്ററി സ്‌കൂള്‍ റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നടത്തി

തൊടുപുഴ: സെപ്റ്റംബര്‍ അഞ്ച് അധ്യാപക ദിനത്തില്‍ സെക്കന്ററി സ്‌കൂള്‍ റിട്ടയേഡ് ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഏഴാമത് വാര്‍ഷിക സമ്മേളനം നടത്തി. ഹോട്ടല്‍ ഹൈറേഞ്ചില്‍ സംഘടിപ്പിച്ച യോഗം ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബിജിമോള്‍ തോമസ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.എ.ജെയിംസ് അധ്യക്ഷത വഹിച്ചു. ബേബി ജോസഫ് അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങില്‍ 80 വയസ്സു കഴിഞ്ഞവരെയും മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ചവരെയും ആദരിച്ചു. സെക്രട്ടറി സി.ജെ.ജോസ് റിപ്പോര്‍ട്ടും ട്രഷറര്‍ ജോഷി മാത്യു കണക്കു വിവരങ്ങളും അവതരിപ്പിച്ചു. മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു അംബിക ദേവി, മുന്‍ എ.ഡി.പി.ഐ അനില ജോര്‍ജ്, ജംയിസ് റ്റി.മാളിയേക്കല്‍,അംബികാ ദേവി എന്നിവര്‍ പ്രസംഗിച്ചു.പുതിയ ഭാരവാഹികളായി എന്‍.എ.ജെയിംസ് പ്രസിഡന്റും സി.ജെ.ജോസ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!