IdukkiLocal Live

സംസ്ഥാന ബജറ്റ് ജില്ലയെ പൂര്‍ണ്ണമായും അവഗണിച്ചു : കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ്

ഇടുക്കി : സംസ്ഥാന ബജറ്റ് ജില്ലയെ പരിപൂര്‍ണമായും അവഗണിച്ചതായി കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ ജേക്കബ്. ജില്ലയ്ക്ക് വേണ്ടി പുതിയ പദ്ധതികളൊന്നും തന്നെ പ്രഖ്യാപിച്ചിട്ടില്ല. ജില്ലയുടെ ടൂറിസം മേഖലയില്‍ വലിയ വികസന സാധ്യതകള്‍ ഉണ്ട്. പക്ഷേ ഒരു പദ്ധതി പോലും ഈ മേഖലയില്‍ അനുവദിക്കാന്‍ ധനമന്ത്രി തയ്യാറാവാത്തത് തികച്ചും നിരാശാജനകമാണ്. ജില്ലയിലെ കൃഷി വന്യമൃഗ ആക്രമണത്തിന്റെ ഭീഷണിയിലാണ്. ഇത് തടയാന്‍ ബജറ്റില്‍ യാതൊരു നിര്‍ദ്ദേശങ്ങളും മുന്നോട്ടു വച്ചിട്ടില്ല എന്നുള്ളത് വലിയ പ്രതിഷേധം വിളിച്ചുവരുത്തും. റബറിന് കിലോയ്ക്ക് 250 രൂപ തറവില നിശ്ചയിക്കുമെന്ന് ഇടതു മുന്നണിയുടെ പ്രകടന പത്രികയില്‍ പറഞ്ഞ വാഗ്ദാനം പരിപൂര്‍ണമായി ലംഘിക്കുന്ന നടപടിയാണ് ധനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!