Velliyamattom

വെള്ളിയാമറ്റം സികെവിഎച്ച് എസിലെ വിദ്യാര്‍ത്ഥികള്‍ സ്ട്രീറ്റ് അസംബ്ലി സംഘടിപ്പിച്ചു

വെളളിയാമറ്റം : ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വെള്ളിയാമറ്റം സികെവി എച്ച് എസിലെ വിദ്യാര്‍ത്ഥികള്‍ സ്ട്രീറ്റ് അസംബ്ലി നടത്തി. സ്‌കൂളിലെ എന്‍എസ്എസ് യൂണിറ്റിന്റെയും ലഹരി വിരുദ്ധ ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ വെള്ളിയാമറ്റം കവലയിലാണ് സ്ട്രീറ്റ് അസംബ്ലി സംഘടിപ്പിച്ചത്. ലഹരി വിരുദ്ധ സന്ദേശങ്ങള്‍ എഴുതിയ പ്ലേക്കാര്‍ഡുകള്‍ ഉയര്‍ത്തി സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്ത അസംബ്ലിയില്‍ നാട്ടുകാരും അധ്യാപക രക്ഷകര്‍ത്തൃ പ്രതിനിധികളും പങ്കെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പി എസ് ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സീനിയര്‍ ടീച്ചര്‍ റോസ്‌മേരി മൈക്കിള്‍, വിദ്യാര്‍ത്ഥി പ്രതിനിധി അഡോണ ബിജോ, എന്‍.എസ്എസ് പ്രോഗ്രാം ഓഫീസര്‍ സുബിന്‍ മാത്യൂസ്,എന്‍എസ്എസ് ലീഡര്‍ ജെസ്സിന്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്‌കൂളിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കുമായി സെല്‍ഫി ബൂത്തും സ്ഥാപിച്ചു.

 

Related Articles

Back to top button
error: Content is protected !!