MuttomThodupuzha

റോഡിന്റെ ഇരുവശത്തും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ കഴിഞ്ഞിട്ടില്ല പഞ്ചായത്തിലെ ട്രീ കമ്മിറ്റിക്ക്;ആരോപണം ഉന്നയിച്ച് മുട്ടം നാട്ടുകാര്‍ രംഗത്ത്.

മുട്ടം: സ്‌കൂള്‍കുട്ടികള്‍ക്കും പൊതുജനങ്ങള്‍ക്കും ഭീഷണിയായി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍ പഞ്ചായത്തിലെ ട്രീ കമ്മിറ്റിയോ വികസനസമിതിയോ തയ്യാറാകുന്നില്ല. സര്‍ക്കാരിനും, ജനങ്ങള്‍ക്കും ലക്ഷക്കണക്കിന് രൂപയുടെനഷ്ട്ടമുണ്ടായിട്ടും സര്‍ക്കാര്‍ മൗനം പാലിക്കുന്നു. ദുരന്തനിവാരണ നിയമം അനുസരിച്ച് പഞ്ചായത്തുകളില്‍ ട്രീ കമ്മിറ്റിയും വില്ലേജുകളില്‍ വികസന സമതിയും ഉണ്ടാക്കിയതും സര്‍ക്കാര്‍ തന്നെയാണ്. ഒരു തീരുമാനം എടുക്കുവാനോ, അത് നടപ്പിലാക്കനോ സര്‍ക്കാര്‍ തയ്യാറായില്ല.മഴക്കെടുതിയിലും കാറ്റിലും സര്‍ക്കാരിനും ജനങ്ങള്‍ക്കും ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാകുന്നു. സ്‌കൂള്‍ കോളേജ് കുട്ടികളും വാഹനങ്ങളും അപകടത്തില്‍ പെടാന്‍ സാധ്യതയുള്ളതുകൊണ്ട് എത്രയും വേഗം റോഡരികിലുള്ള മരങ്ങള്‍ വെട്ടിമാറ്റണമെന്ന് ആവശ്യം ഉയരുന്നു. നിരവധി തവണ വൈദ്യുതിലൈനുകള്‍ തകരുകയും വാഹനങ്ങള്‍ക്ക് അപകടം ഉണ്ടായിട്ടും അധികാരികള്‍ മൗനം പാലിക്കുകയാണ്.ജില്ലാ കലക്ടറും സര്‍ക്കാരും അടിയന്തിരമായി ഇടപെടണമെന്നും ഈ നിലയാണ് തുടരുന്നതെങ്കില്‍ പഞ്ചായത്തിലെ ട്രീ കമ്മറ്റിയും വില്ലേജ് വികസനസമതിയും പരിച്ചുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു

 

 

Related Articles

Back to top button
error: Content is protected !!