ChuttuvattomThodupuzha

ദ്വിദിന ട്രക്കിങ് സമാപിച്ചു

തൊടുപുഴ: ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ പശ്ചിമഘട്ട മലനിരകളിലൂടെ നടത്തിയ ദ്വിദിന ട്രക്കിങ് സമാപിച്ചു. രാമക്കല്‍മേട്ടില്‍ നിന്നും ആരംഭിച്ച സാഹസിക യാത്ര യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റിയംഗം ആര്‍. മോഹന്‍ ഉദ്ഘാടനം ചെയ്തു. ചതുരംഗപാറയില്‍ കൂടിയ സമാപനയോഗത്തില്‍ ഇടുക്കി യൂത്ത് ഹോസ്റ്റല്‍സ് അസോസിയേഷന്‍ പ്രസിഡന്റ് എന്‍. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതോളം യുവതീ യുവാക്കള്‍ പങ്കെടുത്ത യാത്ര മാന്‍കുത്തിമേടു വഴി ചതുരംഗപാറയിലെത്തിയാണ് സമാപിച്ചത്. കേരളാ-തമിഴ്നാട് അതിര്‍ത്തി മേഖലയിലെ ദുര്‍ഘടമേടുകളിലൂടെ അസോസിയേഷന്‍ നടത്തിയ കാഠിന്യമേറിയ സാഹസിക യാത്രയിലൊന്നായിരുന്നു ഇത.് പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ പ്രൊഫ. ജോണികുട്ടി ജെ. ഒഴുകയില്‍ വിതരണം ചെയ്തു.

Related Articles

Back to top button
error: Content is protected !!