Thodupuzha

ഉടുമ്പന്നൂരില്‍ യു.ഡി.എഫ്  മാര്‍ച്ച് നടത്തി

ഉടുമ്പന്നൂര്‍: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫിന്റെ നേതൃത്വത്തില്‍ ഉടുമ്പന്നൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കെ.പി.സി.സി മുന്‍ ജനറല്‍ സെക്രട്ടറി റോയ് കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് മണ്ഡലം ചെര്‍മാന്‍ പി.എന്‍ നൗഷാദ് അധ്യക്ഷത വഹിച്ചു. കേരളാ കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജോസി ജേക്കബ്, കോണ്‍ഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്, യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ പി.എന്‍ സീതി, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ടി.കെ നവാസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ. ജോണ്‍, ഡി.സി.സി മെമ്പര്‍മാരായ ജോണ്‍സണ്‍ കുര്യന്‍, സിബി ദാമോദരന്‍, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ഷാനിത അലിയാര്‍, അജോ ജോളി, പി.ടി ജോസ്, ജോര്‍ജ് മേച്ചേരി, അബിന്‍ ടോമി, മനു മാത്യു, മനു സി.എല്‍, റിജോ ജോസഫ്, രമ്യാ റെജി, സക്കീര്‍ കെ.എസ്, ആസാദ്, റിയാസ് കെ.എസ്, അഫ്സല്‍ ഷംസുദീന്‍, മനോജ് തങ്കപ്പന്‍, ടോമി കൈതവേലി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!