KarimannurLocal Live

നിര്‍മ്മാണത്തിലിരുന്ന കലുങ്ക് ഇടിഞ്ഞ് ബസിന്റെ ടയര്‍ കുഴിയില്‍ കുടുങ്ങി

കരിമണ്ണൂര്‍ : നെയ്യശ്ശേരി- തോക്കുമ്പന്‍ റോഡില്‍ മുളപ്പുറം ഷാപ്പിന് സമീപം നിര്‍മ്മാണത്തിലിരുന്ന കലുങ്കിന്റെ അരിക് ഇടിഞ്ഞതിനെ തുടര്‍ന്ന് സ്വകാര്യ ബസിന്റെ ടയര്‍ കുഴിയില്‍ കുടുങ്ങി. ഇന്നലെ വൈകിട്ട് 5.50 ഓടെ വണ്ണപ്പുറത്ത് നിന്ന് തൊമ്മന്‍കുത്ത്, മുളപ്പുറം വഴികടന്നു പോകുന്ന സ്വകാര്യ ബസ്് നെയ്യശ്ശേരി- തോക്കുമ്പന്‍ റോഡിലൂടെ കടന്നു പോകുേമ്പാഴാണ് കലുങ്ക് ഇടിഞ്ഞത്. ബസിന്റെ ടയര്‍ കുഴിയില്‍ കുടുങ്ങുകയും ബസിന്റ പിന്‍വശം ചെരിയുകയുമായിരുന്നു. എന്നാല്‍ ഡ്രൈവര്‍ എം.പി അനീഷ് സമചിത്തതയോടെ പെട്ടെന്ന് ബസ് നിറുത്തുകയും അല്‍പ്പം പിന്നോട്ട് എടുക്കുകയും ചെയ്തതിനാല്‍ വന്‍ അപകടം ഒഴിവായി.

അപകടസമയത്ത് ബസില്‍ 23 യാത്രക്കാരുണ്ടായിരുന്നതായി കണ്ടക്ടര്‍ ജോയല്‍ ജോര്‍ജ് പറഞ്ഞു. കലുങ്ക് ഇടിഞ്ഞതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഏഴ് ബസുകളുടെ സര്‍വീസ് മുടങ്ങി. മുളപ്പുറം മുതല്‍ തൊമ്മന്‍കുത്തുവരെയുള്ള മുന്നുകിലോമീറ്റര്‍ റോഡില്‍ ആറു കലുങ്കുകളാണ് നിര്‍മ്മിക്കുന്നത്. ഇതില്‍ നാല്‍പ്പതേക്കര്‍ ഭാഗത്തുള്ള കലുങ്കില്‍ വലിയകുഴി രൂപപ്പെട്ടിരുന്നു. ഞായറാഴ്ച തന്നെ ഇത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല. റോഡ് നിര്‍മ്മാണില്‍ ഉണ്ടായിട്ടുള്ള അശ്രദ്ധയും അപാകതയുമാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു.

 

Related Articles

Back to top button
error: Content is protected !!