Thodupuzha

സ്വാതന്ത്ര്യ ദിനത്തിൽ തുഷാർ ഗാന്ധിക്ക് സ്വാഗതമേകി ദി വില്ലേജ് ഇന്റർനാഷണൽ സ്‌കൂൾ

തൊടുപുഴ: എഴുപത്തഞ്ചാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച്‌ കുമാരമംഗലം ദി വില്ലേജ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗാന്ധിജിയുടെ ചെറുമകന്റെ മകനായ തുഷാര്‍ ഗാന്ധിയും അദ്ദേഹത്തിന്റെ ഭാര്യ സൊനാല്‍ ദേശായി ഗാന്ധിയും മുഖ്യാതിഥിയായിരുന്നു.ഗാന്ധിജിക്ക് ഏറെ പ്രിയപ്പെട്ട മാവിന്‍ തൈ സ്‌കൂള്‍ അങ്കണത്തില്‍ നട്ട് തുഷാര്‍ഗാന്ധി സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന പൊതു ചടങ്ങില്‍ ഡീന്‍ കുരിയാക്കോസ് എം. പി, പി ജെ ജോസഫ് എം. എല്‍. എ, കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റ്  ഷമീന നാസര്‍ എന്നിവര്‍ പ്രസ൦ഗിച്ചു. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും മറ്റ് വിശിഷ്ടവ്യക്തികളും പങ്കെടുത്ത ചടങ്ങില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്ക് തുഷാര്‍ഗാന്ധി മറുപടി പറഞ്ഞു.സ്‌നേഹോപഹാരമായി ആറന്മുള കണ്ണാടിയും ബാലരാമപുരം കൈത്തറിയും വിദ്യാര്‍ത്ഥികള്‍ തുഷാര്‍ ഗാന്ധിക്ക് സമ്മാനിച്ചു. സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികളായ ആര്‍ കെ ദാസ്, രാമചന്ദ്രന്‍ മലയാറ്റില്‍, അരവിന്ദ് മലയാറ്റില്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സക്കറിയാസ് ജേക്കബ് എന്നിവര്‍ പ്രസ൦ഗിച്ചു.

Related Articles

Back to top button
error: Content is protected !!