Thodupuzha

നവരാത്രിയോടനുബന്ധിച്ച് ബൊമ്മ കാഴ്ചയൊരുക്കി ദി വില്ലേജ് ഇന്റർനാഷണൽ സ്കൂൾ

തൊടുപുഴ: നവരാത്രി ഉത്സവത്തോടനുബന്ധിച്ച് കുമാരമംഗലം ദി വില്ലേജ് ഇന്റർനാഷണൽ സ്കൂളിൽ ബൊമ്മക്കൊലു അവതരിപ്പിച്ചു. നവരാത്രി ഉത്സവത്തിന്റെ ഭാഗമായി ഹിന്ദു പുരാണത്തിലെ ദേവീദേവന്മാരുടെ ബൊമ്മകൾ അലങ്കരിച്ച് അവിലും മലരും ശർക്കരയും നേദിച്ച് ഒരുക്കി വയ്ക്കാാറുണ്. ഇത്തരത്തിൽ അലങ്കരിച്ച രൂപങ്ങളാണ് ബൊമ്മകൊലു എന്ന പേരിൽ അറിയപ്പെടുന്നത്. നവരാത്രി ഉത്സവാഘോഷത്തിന്റെ ഐതിഹ്യം ചരിത്രം ഇവ കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനാണ് സ്കൂളിൽ കലാപരിപാടി ഒരുക്കിയത്.  വില്ലേജ് സ്കൂളിന്റെ കെ ജി വിഭാഗമാണ്  ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പാൾ  സക്കറിയാസ് ജേക്കബ്, കെ ജി ഡയറക്ടർ  ദീപ രഘു തുടങ്ങിയവർ പ്രസ൦ഗിച്ചു.

Related Articles

Back to top button
error: Content is protected !!