IdukkiLocal Live

ദേ വോട്ട് ഫാമിലി ; വോട്ട് രേഖപ്പെടുത്താന്‍ അഗസ്റ്റിന്‍ പെരേരയും കുടുംബവും എത്തിയത് നാല് തലമുറകളുമായി

ഇടുക്കി : 61 വര്‍ഷങ്ങളായി അടിമാലി കലവറപ്പറമ്പില്‍ അഗസ്റ്റിന്‍ പെരേരയും (98) ഭാര്യ ഗെര്‍ളി പെരേരയും (88) ഒരുമിച്ചാണ് ജനാധിപത്യ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്. പേപ്പര്‍ ബാലറ്റില്‍ നിന്നും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളിലേക്ക് മാറിയതുള്‍പ്പെടെ തെരഞ്ഞെടുപ്പ് ഓര്‍മ്മകള്‍ നിരവധി. സ്ഥിരമായി മക്കള്‍ക്കൊപ്പം ആണ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുന്നത്. ഇന്ന് അടിമാലി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ 123 -ാം നമ്പര്‍ ബൂത്തില്‍ ഇരുവരും എത്തിയത് നാല് തലമുറകളുമായി. 98 വയസ്സുള്ള അഗസ്റ്റിന്‍ തുടങ്ങി 23 വയസ്സുള്ള കൊച്ചുമകള്‍ അല്‍വീന വരെ ഇന്ന് ജനവിധി എഴുതി. രാജ്യത്തെ ജനാധിപത്യ സമ്പ്രദായ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ പ്രായത്തിന്റെ അവശതകള്‍ ഇരുവരെയും തളര്‍ത്തുന്നുമില്ല.

 

Related Articles

Back to top button
error: Content is protected !!